സംസ്ഥാനത്ത് സ്വര്‍ണവില മുന്നോട്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി. നേരിയ വർധന മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6635 രൂപയാണ് നിരക്ക്. ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ പല ഷോറൂമൂകളില്‍ പല വിലവിലയാണ് നിലവിലുള്ളത്. എസ് അബ്ദുള്‍ നാസര്‍ വിഭാഗം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനായ വിഭാഗം എന്നിവരുടെ കണക്കുകള്‍ വ്യത്യസ്തമാണ്. അതിനാല്‍ സ്വര്‍ണം വാങ്ങാനായി പോകുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടതാണ്. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില ഉയരുന്നതും ഡോളറിന്റെ വില വ്യത്യാസവും സ്വര്‍ണവിപണിയെ ബാധിക്കുന്നുണ്ട്.






