തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് സെല്ലിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷൻ സെല്ലിനുള്ളിൽ പ്രതി മറിഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയില്ല. ഇതിനെ തുടർന്ന് പ്രതിയെ തിരികെ സ്റ്റേഷനിലെത്തിച്ചു.
പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴായിരുന്നു പ്രതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്റ്റേഷനിലെ ശുചി മുറിയിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പ്രതിയെ പൊലീസ് കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്നു നടന്ന പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനാൽ ഇന്ന് നടത്താനിരുന്ന തെളിവെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കും.






