തിരുവനന്തപുരം: ഓസ്കാർ വേദിയിൽ തിളങ്ങിയ ഇന്ത്യയില്‍ നിന്നുള്ള താരം അനന്യ ശാന്‍ഭാഗിന്റെ കൈത്തറി ഗൗൺ ഇതിനോടകം സോഷ്യൽ മീഡിയ ചർച്ച ചെയ്ത് കഴിഞ്ഞു. കൈത്തറിയുടെ വസ്ത്രം ഒരുക്കി കേരളത്തിന്റെ മഹിമ ലോക സിനിമയിലൂടെ മുമ്പിൽ എത്തിച്ച അഭിനയത്രിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിനെയും അവരുടെ സംഭരംഭമായ പ്രണയേയും വ്യവസായ മന്ത്രി പി രാജീവും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്” മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.2019ല്‍ വെനിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടി നിമിഷ സജയനും, 2024ലെ കാന്‍ ഫെസ്റ്റിവലില്‍ നടി ദിവ്യ പ്രഭയും പ്രാണയുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പങ്കെടുത്തത്.






