ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയയെ കാമുകന് വിവാഹം കഴിച്ച് നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം. ബബ്‍ലു എന്ന യുവാവാണ് ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിന് പിന്നാലെ ക്ഷേത്രത്തിൽ കൊണ്ടുപോയി ആചാരപ്രകാരം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയത്.
രണ്ട് മക്കളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും നിങ്ങൾ സന്തോഷമായി ജീവിക്കൂ എന്നും ബബ്‍ലു ഭാര്യയോട് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2017ലാണ് കതർ ജോട്ട് ഗ്രാമവാസിയായ ബബ്‍ലുവും ഗോരഖ്പൂർ സ്വദേശിനിയായ രാധികയും തമ്മിൽ വിവാഹിതരായത്. ദമ്പതികൾക്ക് ഏഴും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.






