സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തസ്ലിമ സിനിമ മേഖലയിൽ സജീവം: പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ എക്‌സൈസ്

ആലപ്പുഴ : ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ പ്രതി തസ്ലിമ വർഷങ്ങളായി സിനിമയിൽ സജീവം. ഭാഷാ പ്രാവീണ്യമുള്ള തസ്ലിമയുടെ ജോലി തിരക്കഥ വിവർത്തനമാണെന്ന് എക്സൈസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസ് നീക്കം. തസ്ലിമ സുൽത്താനയെ കൂടാതെ മറ്റൊരു ആളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട് . തസ്ലിമയായിരുന്നു സിനിമാതാരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും , ശ്രീനാഥ് ഭാസിക്കും ലഹരിമരുന്ന് കൈമാറാറുണ്ടെന്ന മൊഴി നൽകിയത് .

പ്രതികളും ഈ രണ്ട് സിനിമാതാരങ്ങളും തമ്മിലുള്ള ബന്ധം അന്വേഷണപരിധിയിലാണ്. ആവശ്യമെങ്കിൽ ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് എക്‌സൈസ് നീക്കം. ഈ കഴിഞ്ഞ ദിവസമാണ് പ്രതികളെ കഞ്ചാവുമായി ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. അതേസമയം കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

Advertisement

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

Read More »

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക

Read More »

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ

Read More »

ഇന്ത്യക്ക് പുതിയ ഷോക്ക് നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്ക് പുതിയ താരിഫ് ഷോക്ക് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യുഎസിലെത്തുന്ന സോളാറിന് 126% തീരുവയാണ് ഏർപ്പെടുത്തിയത്. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ ശേഷം ട്രംപ്

Read More »

മുക്കത്തെ ടോപ് ഡൈൻ ഹോട്ടലിൽ നിന്ന് പഴകിയ കോഴിയിറച്ചിയും ചിക്കൻ വിഭവങ്ങളും കണ്ടെത്തി

കോഴിക്കോട്: മുക്കത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. അഗസ്ത്യൻമുഴിയില്‍ പ്രവര്‍ത്തിക്കുന്ന ടോപ് ഡൈന്‍ ഹോട്ടലിലാണ് കഴിഞ്ഞ ദിവസം മുക്കം നഗരസഭാ ആരോഗ്യവിഭാഗം അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇവിടെ നിന്ന് പഴകിയതും

Read More »
Advertisement