Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ട് ചെയ്യാൻ ചങ്ങാടം തുഴഞ്ഞ് ഒരു കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മംഗലം ഡാം അട്ടവാടി പ്രദേശത്ത് വോട്ട് ചെയ്യാനെത്തിയ ഒരു കുടുംബം ഇന്ന് രാവിലെ ചങ്ങാടം തുഴഞ്ഞാണ് മറുകരയിലെത്തിയത്. വർഷങ്ങളായി പാലമില്ലാത്ത ഈ കടവിൽ ജനങ്ങൾക്കുള്ള ദുരിതം ഇന്നും തുടരുകയാണ്. വണ്ടാഴി പഞ്ചായത്തിന്റെയും ആലത്തൂർ നിയോജകമണ്ഡലത്തിന്റെയും പരിധിയിൽ വരുന്നതാണ് ഈ സ്ഥലം

പാലമില്ലാത്തതിനാൽ കുട്ടികളും വിദ്യാർത്ഥികളും ജോലിക്കുപോകുന്നവർ മേഖലയിൽമേഖലയിലെ ജനങ്ങൾ ദിനംപ്രതി ഈ ചങ്ങാടത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. മഴക്കാലത്ത് പുഴയുടെ ജലനിരപ്പ് ഉയരുമ്പോൾ ഈ യാത്ര അതീവ അപകടകരമാകാറുണ്ട്. എങ്കിലും വേറൊരു മാർഗ്ഗമില്ലാത്തതിനാൽ എല്ലാവരും നിർബന്ധിതരായി ഇതേ വഴിയാണ് ഉപയോഗിക്കുന്നത്.

പാലം നിർമാണത്തിനായി നിരവധി തവണ അപേക്ഷ നൽകിയിട്ടും ഇതുവരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങളിൽ പതിവായി ഉയർന്നുവരുന്ന ഒരു ആവശ്യമാണെങ്കിലും ഇനിയും യാഥാർത്ഥ്യമാകാത്തത് ജനങ്ങളിൽ വലിയ നിരാശയുണ്ട്.

ഇന്നത്തെ വോട്ട് ദിനത്തിൽ ചങ്ങാടം തുഴഞ്ഞ് കുടുംബം പുഴ കടന്ന ദൃശ്യങ്ങൾ, ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യക്കുറവിന്റെ യാഥാർത്ഥ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. ജനങ്ങൾ ആവശ്യപ്പെടുന്നത്, സുരക്ഷിതമായ യാത്രയ്ക്കായി എത്രയും പെട്ടെന്ന് പാലം നിർമ്മിക്കപ്പെടണമെന്ന് മാത്രമാണ്.

Recent News

Advertisement
WhiteswanTV Footer