Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാലിന്യ ശേഖരണത്തിന് ഇനി പ്രത്യേക ബാഗുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊണ്ടോട്ടി : വാഴക്കാട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “എന്റെ നാട് നല്ല നാട്” ക്യാമ്പയിന്റെ ഭാഗമായി, വീടുകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി പ്രത്യേക ബാഗുകളുടെ വിതരണം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. മാലിന്യം ഉറവിടത്തിൽ തരംതിരിക്കുന്നതിനുള്ള പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും ബാഗുകൾ എത്തിക്കും. പരിസര ശുചിത്വം ഉറപ്പാക്കുന്നതിലും, മാലിന്യ സംസ്കരണത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഗ്രാമപഞ്ചായത്തിന് സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. അജൈവ മാലിന്യം കൃത്യമായി ബാഗുകളിൽ സൂക്ഷിച്ച് ഹരിത കർമ്മ സേന വരുമ്പോൾ കൈമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വൈസ് പ്രസിഡന്റ് ഷമീന സലീം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രശാന്തി എസ്., സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ. റശീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, സി.വി. സക്കറിയ, സി.പി. ബഷീർ മാസ്റ്റർ, കെ.പി. മൂസക്കുട്ടി, തറമ്മൽ അയ്യപ്പൻ കുട്ടി, ജമീല, സുഹറ വി.കെ., വസന്തകുമാരി, ശരീഫ ബി.സി., സരോജിനി ഓട്ടുപാറ, കോമള എം., സാബിറ പി.കെ. എന്നിവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer