മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തു. ടോൾ പ്ലാസയിലെ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു.
ടോളിന് മുൻപിൽ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറിൽ ബസിന്റെ പിറകുവശം ഇടിച്ചതും അപകടത്തിന് കാരണമായി. പരിക്കേറ്റവരുടെ ബന്ധുവായ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോതമംഗലത്ത് നിന്ന് വരികയായിരുന്ന ബസിലെ ആരിഫക്കും രണ്ടു വയസ്സുള്ള ഹാഷിം നും കൈക്ക് പരിക്കേറ്റു ചികിത്സയിലാണ്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ ആക്കുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ചതടക്കം മൂന്ന് വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് എടുത്തത്.




