Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിരവധി തമിഴ്, തെലുങ്ക്, ബോളിവുഡ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സായാജി ഷിൻഡേയെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ സാത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. താരം സുഖം പ്രാപിച്ചുവരികയാണെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഏതാനും ​ദിവസങ്ങളായി അസുഖബാധിതനായിരുന്നു സായാജി ഷിൻഡേ. കഴിഞ്ഞദിവസം നെഞ്ചുവേദന അനുഭവിച്ചതിനേത്തുടർന്ന് അദ്ദേഹത്തെ കുടുംബം സാത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര പരിശോധനകൾക്കുശേഷം മറ്റുചില പരിശോധനകൾകൂടി ഡോക്ടർമാർ നടത്തി. പരിശോധനയിൽ അദ്ദേഹത്തിൻ്റെ ഹൃദയത്തിലേക്കുള്ള ധമനികളിൽ 99 ശതമാനം തടസ്സങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്നാണ് ആൻജിയോപ്ലാസ്റ്റി ചെയ്തത്.

താൻ സുഖംപ്രാപിച്ചുവരികയാണെന്നും വിനോദരം​ഗത്തേക്ക് ഉടൻ തിരിച്ചുവരുമെന്നും കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ സായാജി ഷിൻഡേ പറയുന്നു. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ താരത്തെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർമാർ പ്രതീക്ഷിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer