Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘എല്ലാം ഓക്കെ അല്ല അണ്ണാ’; പൃഥിക്ക് ട്രോൾ മഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന് നേർക്കുളള ട്രോൾ മഴയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമ മേഖലയിൽ നടക്കുന്ന പ്രശ്നത്തെക്കുറിച്ചുളള പൃഥിരാജിൻ്റെ ഒരു കമൻ്റാണ് നടനെതിരായ ട്രോളുകൾക്ക് തുടക്കമിട്ടത്. ആൻ്റണി പെരുമ്പാവൂർ സംവിധാനം ചെയ്യുന്ന ചിത്രം എമ്പുരാൻ്റെ ബജറ്റ് നിർമ്മാതാവ് സുരേഷ് കുമാർ വെളിപ്പെടുത്തിയതോയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ഫെബ്രുവരി 13ന് ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ വിവാദ കുറിപ്പ് പങ്കുവച്ചത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ കുറിപ്പ്. എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാർ പറഞ്ഞതിനെയും ആന്റണി പെരുമ്പാവൂർ വിമർശിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്.

എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീർഘമായ കുറിപ്പ് ഷെയർ ചെയ്തത്. സുരേഷ് കുമാറിനെതിരെയുള്ള ഈ പോസ്റ്റിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു.

പൃഥ്വിരാജിനെ കൂടാതെ നടൻ ഉണ്ണി മുകുന്ദൻ, മോഹൻലാൽ ടോവിനോ തോമസ്, നടി അപർണ്ണ ബാലമുരളി തുടങ്ങി നിരവധി പേര് ആന്റണിയുടെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിനാല്‍ ആന്റണിക്ക് നല്‍കിയ നോട്ടീസ് ഫിലിം ചേംബര്‍ പിന്‍വലിക്കും. തന്റെ ഏറ്റവും വലിയ സിനിമയായ എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരസ്യ പരാമർശം വേദനിപ്പിച്ചെന്നും ആയതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തിൽ‌ വ്യക്തത വന്നതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ‌ ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് അറിയിച്ചിരുന്നു.

അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകൾ സജീവമായത്. എല്ലാം ഓക്കെ അല്ല അണ്ണാ’, ‘അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ’ എന്നിങ്ങനെയാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകൾ നിറയുന്നത്.

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിൻ്റെ തിരിച്ചുവരവും പൃഥിരാജിൻ്റെ സംവിധാനം മികവും കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. നിര്‍മാതാവ് സന്തോഷ് ടി കുരുവിള എമ്പുരാൻ്റെ ബജറ്റിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് നിർമാതാവിൻ്റെ വെളിപ്പെടുത്തൽ.

പ്രതിഫലമടക്കം ചിത്രത്തിൻ്റെ ബജറ്റ് 140- 150 കോടിക്ക് മുകളില്‍ പോകുമെന്നാണ് അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ. താൻ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകൻ ആണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ടെനും നിര്‍മാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗമായ എമ്പുരാനില്‍ ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എന്നാണ് പുറത്തു വരുന്ന അപ്പ്ഡേറ്റുകൾ.

അതേസമയം, ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് സൂചനാ പണിമുടക്ക് നടത്തില്ലെന്ന് വിജയകുമാര്‍ വ്യക്തമാക്കി.

Greeshma Celine Benny

Advertisement
WhiteswanTV Footer