Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അറ്റ്ലി ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത് ട്രിപ്പിൾ റോളിൽ!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ പുഷ്പ 2’ വിന്റെ റെക്കോർഡ് വിജയത്തിന് ശേഷം ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ഇപ്പോഴിതാ ആ സ്ഥാനം ഒന്ന് കൂടെ ഊട്ടിയുറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അല്ലു . ഇതിനായി ഇത്തവണ അല്ലു എത്തുന്നത് തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലിയുടെ ഒപ്പമാണ്. ‘A22xA6 ‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ അല്ലു ട്രിപ്പിൾ റോളിൽ എത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് അല്ലുവിന്റെ ആദ്യത്തെ ട്രിപ്പിൾ റോളായിരിക്കും. മാത്രമല്ല ഈ മൂന്ന് വേഷങ്ങളിൽ ഒന്ന് ഒരു അനിമേഷൻ കഥാപാത്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ .

ഇത് പാരലൽ യൂണിവേഴ്‌സിലുള്ള കഥാപാത്രമാകാൻ സാധ്യതയുണ്ടെന്നും അതിൽ ഒരു കഥാപാത്രം നെഗറ്റീവ് സ്വഭാവമുള്ളതായിരിക്കും എന്നും സൂചനയുണ്ട്. അതേസമയം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് പറയപ്പെടുന്നു. 600–700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സ്ഥിതികരിക്കാത്ത വിവരങ്ങളും പുറത്ത് വരുന്നുണ്ട് . കൂടാതെ അഭിനേതാക്കളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ ജാൻവി കപൂർ , അനന്യ പാണ്ഡെ തുടങ്ങിയവരുടെ പേരുകൾ പ്രധാന വേഷങ്ങൾക്കായി ചർച്ച ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട് . ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ഊഹാപോഹങ്ങൾ സിനിമ പ്രേമികളിൽ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer