Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തരപ്രമേയ ചര്‍ച്ചക്ക് അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :പൊലീസ് അതിക്രമം വിവാദമായ പശ്ചാത്തലത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയാകുന്നു. സംസ്ഥാനത്ത് രോഗം ഭീഷണിയായി നിലനില്‍ക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷമാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. രോഗബാധയെ തുടര്‍ന്ന് ഈ വര്‍ഷം 19 പേര്‍ മരിച്ചു. ഉറവിടം കണ്ടെത്തുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചെന്നാണ് വിമര്‍ശനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് 2013-ലെ പഠനം ചൂണ്ടിക്കാട്ടിയപ്പോള്‍, അതിന്റെ പ്രസിദ്ധീകരണ തീയതി 2018 ആണെന്ന് പുറത്തുവന്നത് വിവാദമായി.

കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്നാണ് അമീബ മനുഷ്യശരീരത്തില്‍ കയറുന്നതെന്നായിരുന്നു അടുത്തകാലം വരെ ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ കിണര്‍വെളളമോ പൈപ്പ് വെളളമോ ഉപയോഗിക്കുന്നവര്‍ക്കും രോഗബാധ കണ്ടെത്തി. ഉറവിടം കണ്ടു പിടിക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് നിയമസഭ വിഷയം ഇന്നു ചര്‍ച്ച ചെയ്യുന്നത്.

Advertisement
WhiteswanTV Footer