Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല : കെ സുധാകരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പി വി അന്‍വറിന് മുന്നില്‍ പൂര്‍ണമായി യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ . അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാകുകയാണെങ്കില്‍ തങ്ങൾ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകുമെന്നും അന്‍വര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അന്‍വറിന് വിനയായതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അന്‍വറിനോട് തങ്ങൾക്കാർക്കും വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ലെന്നും ഇദ്ദേഹം മാധ്യമനകളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് അയഞ്ഞാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതിനോട് യോജിപ്പില്ല. പ്രതിപക്ഷ നേതാവ് അയയുമ്പോള്‍, അന്‍വര്‍ കൂടെ അയയണം. ഒരാള്‍ അയഞ്ഞതുകൊണ്ട് കാര്യമില്ല. രണ്ടുപേരും അയഞ്ഞാലേ തീരുമാനമാകൂ എന്നും കെ സുധാകരന്‍ പറഞ്ഞു. കൂടാതെ എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും സുധാകരൻ പറഞ്ഞിരുന്നു . നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി എം സ്വരാജിനെ സിപിഎം ബലിയാടാക്കിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer