തൃശ്ശൂർ : ചാലക്കുടി മുരിങ്ങൂർ ലക്ഷ്മി ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ.ഏറന്നൂർ പ്രസാദ് നമ്പൂതിരി ക്ഷേത്രത്തിൽ ദർശനം നടത്തി.
ക്ഷേത്രത്തിലെത്തിയ പ്രസാദ് നമ്പൂതിരിയെ ക്ഷേത്രം മേൽ ശാന്തി കെ.വാസുദേവൻ നമ്പൂതിരി, രക്ഷാധികാരി എം കെ ചന്ദ്രശേഖരൻ നായർ, ക്ഷേത്രം പ്രസിഡണ്ട് .രാജീവ് ഉപ്പത്ത് സി.. വിനോദ് എന്നിവർ ചേർന്ന് സ്വീകരണം നൽകി.
ക്ഷേത്രദർശനത്തിനുശേഷം ഭക്തർക്ക് അനുഗ്രഹം നൽകി ആശിർവദിച്ചു ക്ഷേത്രം ഭാരവാഹികളും ഭക്തരും ചേർന്ന് നവംബർ 15ന് ശബരിമലയ്ക്ക് യാത്രയാകുന്ന നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിക്ക് യാത്രാ മംഗളങ്ങൾ നേർന്നു.




