Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുകെയിൽ മലയാളി നഴ്സിന് നേരെ ആക്രമണം; ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു, ഗുരുതര പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: യുകെയിൽ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. നഴ്‍സിനും അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും നിർണായക സമയത്ത് പിന്തുണ നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സൂപ്രണ്ട് മാറ്റ് വാക്കറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. നേഴ്സിനെ ആക്രമിച്ച റുമോൺ ഹഖ് എന്ന 37കാരനെ സംഭവ സ്ഥലത്തു വെച്ചു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 11.30ന് ആശുപത്രിയിൽ ഏറെ തിരക്കുള്ള സമയത്ത് യുവാവിനെ പരിചരിക്കുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം.

അക്യൂട്ട് മെ‍ഡിക്കൽ യൂണിറ്റിൽ വെച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനങ്ങളും ഇല്ലാതെയാണ് പ്രതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക എടുത്ത് നഴ്സിന്റെ കഴുത്തിന് പിന്നിൽ കുത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം.ആശുപത്രിയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണെന്ന് കരുതുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി അച്ചാമ്മ ചെറിയാൻ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.

വധശ്രമവും മൂർച്ചയുള്ള ആയുധം പൊതുസ്ഥലത്ത് കൈവശം വെച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് യുവാവിനെ കോടതിയിൽ ഹാജരാക്കി. പിന്നീട് ഇയാളെ റിമാൻ‍ഡ് ചെയ്തു. ഫെബ്രുവരി 18ന് കേസ് കോടതിയിൽ പരിഗണിക്കും. ആശുപത്രിയുടെ പ്രവർത്തനങ്ങളൊന്നും തടസപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും നോർത്തൺ കെയർ അലയൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സിങ് ഓഫീസ‍ർ പിന്നീട് അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer