Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അട്ടപ്പാടി സ്‌ഫോടകവസ്തു കേസ്: മുഖ്യപ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48)നെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 13-ന് ആനമൂളി ചെക്ക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഓടിച്ച തച്ചമ്പാറ സ്വദേശിയെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡ്രൈവർ നൽകിയ മൊഴിപ്രകാരം നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് കടത്താൻ ശ്രമിച്ചതെന്ന് പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പാപ്പണ്ണനെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌തേക്കും.

സ്ഫോടകവസ്തുക്കൾ എന്ത് ലക്ഷ്യത്തിൻ വേണ്ടിയാണ് കടത്തിയത് എന്നതിൽ വ്യക്തത വരാനുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix