Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

വോട്ടെണ്ണല്‍ 13 ന്; ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025ന്റെ വോട്ടെണ്ണൽ 13 ന് നടക്കും. ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ബ്ലോക്ക്, നഗരസഭ വരണാധികാരികളുടെ നേതൃത്വത്തില്‍ 18 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭ ഓഫീസുകള്‍, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. […]
Read more

ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂരിൽ വോട്ട് ചെയ്തു

തൃശ്ശൂർ : മുൻ നാട്ടിക എം.എൽ.എയും ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണുമായ ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂർ ദേവസ്വം സ്കൂളിലെ 21-ാം വാർഡിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇത്തവണയും ഗുരുവായൂർ നഗരസഭ ഇടതു പക്ഷത്തിന് തന്നെയെന്ന് ഗീതാ ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read more

സംസ്ഥാനത്ത്  തദ്ദേശതിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കും; ഇനി ഫലത്തിനായിനായുള്ള കാത്തിരിപ്പ്

കോട്ടയം: കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 70.94 ശതമാനം വോട്ടെടുപ്പ് നടന്നെന്നു സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്ക്. അന്തിമ കണക്ക് വരുമ്പോൾ ഇതിൽ മാറ്റം വരാം. കഴി‍ഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ചെറിയ കുറവുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ വർധനയുണ്ടായി. ശനിയാഴ്ച ഫലമറിയാം. 2020ന്റെ വോട്ടിങ് പാറ്റേണുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ വോട്ടിൽ കാര്യമായ കുറവു വന്നിട്ടില്ല. 2020ൽ കോവിഡ് കാലമായതിനാൽ കൂടുതൽപ്പേർ നാട്ടിലുണ്ടായിരുന്നു. ഈ വർഷം അതല്ല സ്ഥിതി. ഒരു […]
Read more

ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണം കോട്ടയം സിഎംഎസ് കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത ഡാനിയേൽ മനുഷ്യാവകാശ ദിനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പ്രിൻസിപ്പൽ എംഎസ് ബിജീഷ് മനുഷ്യാവകാശ ദിന സന്ദേശവും പ്രധാന അധ്യാപകൻ എസ് കെ നിഷാദ് മനുഷ്യാവകാശ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഇലക്ടറൽ  ലിറ്ററസി ക്ലബ്ബ് ജില്ല മാസ്റ്റർ ട്രെയ്നർ  ടി സത്യൻ, ഇ എൽ […]
Read more

കോട്ടയത്ത് മണിപ്പുഴ ബൈപ്പാസിൽ പുല്ല് വെട്ടിമാറ്റാൻ നടപടി ആരംഭിച്ചു

കോട്ടയം: മണിപ്പുഴ  ബൈപാസിൽ വഴിയിലേക്കു വളർന്നുനിന്നിരുന്ന പുല്ല് വെട്ടിമാറ്റാൻ നടപടി ആരംഭിച്ചു. പുല്ല് വളർന്നതു മൂലം ഇരുചക്രവാഹന യാത്രികർക്ക് അപകടസാധ്യത ഏറിയിരുന്നത് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. മണിപ്പുഴയിൽ നിന്നും ഈരയിൽ കടവ് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് പുല്ല് അധികമായി വളർന്നു റോഡിലേക്ക് പടർന്നു നിന്നിരുന്നത്. മാസങ്ങളായി വളർന്നു നിൽക്കുന്ന പുല്ല് കാരണം പെട്ടന്ന് നായ്ക്കൾ വഴിയിലേക്കു ഓടിക്കയറുകയും സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടുകയും ചെയ്യുന്നത് സാധാരണമായിരിന്നു. ഇതു മൂലം നിരവധി പേർക്കാണ്  പരിക്ക് പറ്റിയത്. തിരഞ്ഞെടുപ്പ് കാരണം […]
Read more

യന്ത്രതകരാറും വെളിച്ചക്കുറവും; വിവിധയിടങ്ങളിൽ പോളിംഗ് തടസ്സപ്പെട്ടു

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിൽ കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടംകുഴി, ആര്യംകുളം വാർഡുകളിലും, പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിലും യന്ത്രതകരാറുമൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാവുംപുറം വാർഡിൽ വെളിച്ചക്കുറവ് മൂലവും ഏറെ നേരം പോളിംഗ് തടസ്സപ്പെട്ടു. നിലവിൽ പ്രശ്നനങ്ങൾ പരിഹരിച്ച് ഈ വാർഡുകളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
Read more

ഗുരുവായൂരിൽ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ ഗുരുവായൂരിൽ ഒരു പോളിംഗ് ഓഫീസർ കുഴഞ്ഞുവീണതിനെ തുടർന്ന് വോട്ടിംഗ് 10 മിനിറ്റോളം തടസ്സപ്പെട്ടു. 24-ാം വാർഡിലെ പോളിംഗ് ബൂത്തായ ഗുരുവായൂർ എ.യു.പി സ്കൂളിലായിരുന്നു സംഭവം. ബ്രഹ്മകുളം സ്വദേശി സ്രാമ്പിക്കൽ സുരേഷ്, സെക്കന്റ് പോളിംഗ് ഓഫീസറായി ഡ്യൂട്ടിയിൽ പ്രവർത്തിക്കുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. ഏകദേശം 10 മിനിറ്റിന് ശേഷമാണ് സുരേഷ് സാധാരണ നിലയിലേക്ക് മടങ്ങിയത്. തുടർന്ന് അദ്ദേഹം വീണ്ടും ഡ്യൂട്ടി തുടർന്നു. […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വോട്ട് ചെയ്തു

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ നേരത്തെ തന്നെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. മലപ്പുറം പാണക്കാട് സ്കൂളിലെത്തി മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സ്വദിക്കലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വോട്ട് ചെയ്തു. ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് വലിയതോതിലുള്ള മുന്നേറ്റം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
Read more

കാസർഗോഡ് ജില്ലയിൽ 2855 സ്ഥാനാർത്ഥികൾ; 11,12190 വോട്ടർമാർ

കാസർഗോഡ് : ജില്ലയിൽ ആകെ 38 ഗ്രാമപഞ്ചായത്തുകൾ അടക്കം 3 മുൻസിപ്പാലിറ്റികൾ ആറു ബ്ലോക്ക് പഞ്ചായത്തുകൾ ഒരു ജില്ലാ പഞ്ചായത്ത് എന്നിവ ഉൾപ്പെടെ 48 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ആകെ 725 വാർഡുകളിലേക്കായി 1242 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. നഗരസഭകളിൽ 120 വാർഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളാണ് ജില്ലയിൽ. ബ്ലോക്ക് പഞ്ചായത്തിൽ 92 ഡിവിഷനുകളിലേക്ക് ജില്ലാ പഞ്ചായത്തിൽ 18 ഡിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 11, 12,190 […]
Read more

കാട്ടുശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂളിൽ വോട്ട് രേഖപ്പെടുത്തി കെ.ഡി. പ്രസേനൻ എംഎൽഎ

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് രാവിലെ കാട്ടുശ്ശേരി ഗവൺമെന്റ് എൽ.പി. സ്കൂളിലെത്തിയ ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ ജനാധിപത്യാവകാശം വിനിയോഗിച്ച് വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ സ്കൂളിലെ പോളിംഗ് സ്റ്റേഷൻ സന്ദർശിച്ച എംഎൽഎ പൊതുജന നിരയിൽ നിന്നു തന്നെ നിരത്തി വോട്ട് ചെയ്യുകയായിരുന്നു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച അദ്ദേഹം, ജനക്കൂട്ടത്തിന്റെയും ജനങ്ങളുടെ രാഷ്ട്രീയ ബോധവൽക്കരണത്തിന്റെയും ഉയർന്ന പങ്കാളിത്തം ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യശക്തിയാണെന്ന് വ്യക്തമാക്കി. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ഓരോ പൗരന്റെയും സജീവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix