Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

തീവണ്ടി ഭാഗികമായി റദ്ദാക്കി

പാലക്കാട് : പാലക്കാട് ജംഗ്ഷൻ-തൂത്തുക്കുടി പാലരുവി എക്‌‍സ്‍പ്രസ് (16792) ഡിസംബർ 14 മുതൽ ജനുവരി 27 വരെയുള്ള തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്‌‍സ്‍പ്രസ് ഡിസംബർ 15 മുതൽ ജനുവരി 29 വരെയുള്ള തീയതികളിൽ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് രാത്രി പതിനൊന്നിനായിരിക്കും യാത്ര പുറപ്പെടുക.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം സജ്ജം

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. ജില്ലാ കളക്ടര്‍ എം. എസ്. മാധവിക്കുട്ടി കണ്‍ട്രോള്‍ റൂമിലെ സജ്ജീകരണങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ണ്ണമായും നിരീക്ഷിക്കുകയാണ് കണ്‍ട്രോള്‍ റൂം ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വെബ്കാസ്റ്റിങ് സംവിധാനം വഴി ഈ ബൂത്തുകളുടെ മുഴുവന്‍ സമയ നിരീക്ഷണം ഇവിടെനിന്ന് നടത്തും. പ്രശ്‌നബാധിത ബൂത്തുകളില്‍ ഓരോ വോട്ടറും വന്ന് വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്നത് […]
Read more

മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കാൻ വനംവകുപ്പ്

പാലക്കാട്: ആലത്തൂർ വനങ്ങളുടെ സ്വാഭാവികത നഷ്ടമായതാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ മൂലകാരണമെന്ന് വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനപദ്ധതി നടപ്പാക്കുകയാണ്. വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതിനാൽ വനത്തിനുള്ളിൽ തീറ്റയും വെള്ളവും ഇല്ലാതായതാണ് വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പരിസ്ഥിതിക്കും വനത്തിലെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായ അധിനിവേശ സസ്യങ്ങളെയും വൃക്ഷങ്ങളെയും ഘട്ടംഘട്ടമായി ഇല്ലാതാക്കി വനത്തിന് സ്വാഭാവികത തിരികെനൽകുന്നതാണ് പദ്ധതി. ജീവജാലങ്ങൾക്ക് വെള്ളം ഉറപ്പാക്കാൻ 1,434 ചെറു തടയണകളും തടാകങ്ങളും നിർമിക്കും. 574 നീരുറവകളിൽ […]
Read more

ശിവഗിരി തീർഥാടനം; ആചാര്യസ്മൃതി പ്രഭാഷണപരമ്പര

തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിനു മുന്നോടിയായി ആചാര്യസ്മൃതി പ്രഭാഷണപരമ്പര 23-ന് രാവിലെ 10-ന് ശിവഗിരിയിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ സമകാലീനരും ശിഷ്യന്മാരുമായ മഹാത്മാക്കളെ അനുസ്മരിച്ചാണ് പ്രഭാഷണങ്ങൾ. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രഭാഷണപരമ്പരയിൽ ശ്രീരാമകൃഷ്ണ പരമഹംസർ, തൈക്കാട്ട് അയ്യാ ഗുരു, ചട്ടമ്പിസ്വാമി, സദാനന്ദസ്വാമി, സ്വാമി ചിന്മയാനന്ദ, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദൻ, ശിവാനന്ദ പരമഹംസൻ, രാമാനന്ദ ഗുരുദേവൻ, ബോധാനന്ദസ്വാമി, സദ്ഗുരു മലയാളസ്വാമി എന്നിവരെക്കുറിച്ചാണ് പ്രഭാഷണങ്ങൾ.
Read more

ഫ്രഷ്ക്കട്ട് വിരുദ്ധപ്രക്ഷോഭം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട്‌ അറവുമാലിന്യ സംസ്‍കരണ പ്ലാന്റിലേക്ക് നടന്ന ഫ്രഷ് കട്ട് വിരുദ്ധ  പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആക്രമ കേസിൽ  ഒരാളെ കൂടി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. കൂടത്തായി കരിമ്പാലക്കുന്ന് കുറുന്തോട്ടികണ്ടി അബ്ദുൽ ബഷീർ (49) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്, താമരശ്ശേരി മജിസ്‌ട്രെറ്റിന് മുന്നിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു, ഇതോടെ ഫ്രഷ് കട്ട്‌ അക്രമ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 31 ആയി.  
Read more

പ്രശ്നബാധിത ബൂത്തുകൾ ജില്ലാ പോലീസ് സുപ്രണ്ട് സന്ദർശ്ശിച്ചു

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന താനൂർ, പരപ്പനങ്ങാടി പ്രദേശങ്ങളിൽ പ്രശ്നബാധിത ബൂത്തുകളിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ ഐ.പി.എസ് സന്ദർശിച്ചു സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. താനൂർ ഡി.വൈ.എസ്.പി പ്രമേദ് പി , വിജിലൻ ഡി.വൈ എസ്.പി. ഗംഗാധരൻ എന്നിവരുടെ കീഴിൽ താനൂർ പരപ്പനങ്ങാടി പ്രദേശങ്ങളിൽ വൻ പോലീസ് സുരക്ഷ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. താനൂർ, കൽപ്പകഞ്ചേരി കാടാമ്പുഴ പോലീസ് എസ്. ഐമാരുടെയും എസ്.എച്ച്.ഒ മാർ തിരുവനന്തപുരം എറണാകുളം കൊല്ലം തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വൻ […]
Read more

കോട്ടക്കൽ പുത്തൂരിൽ കൂട്ടവാഹനാംപകടം നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നതെന്ന് അറിയുന്നു.സമീപത്തെ കറന്റ് സംവിധാനം തകരാരിലായ നിലയിലാണ്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
Read more

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ്; ഏഴ് ജില്ലകൾ ഇന്ന് വിധിയെഴുതും

കോഴിക്കോട്: തദ്ദേശ പൊതു തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 470 ഗ്രാമപഞ്ചായത്ത്,77 ബ്ലോക്ക് പഞ്ചായത്ത്,7 ജില്ലാ പഞ്ചായത്ത്,47 മുൻസിപ്പാലിറ്റി,3 കോർപ്പറേഷൻ,12391 വാർഡുകള്‍,9015 ഗ്രാമപഞ്ചായത്തുകള്‍,1177 ബ്ലോക്ക് പഞ്ചായത്തുകള്‍,182 ജില്ലാ പഞ്ചായത്ത് വാർഡ്,1829 മുൻസിപ്പാലിറ്റി വാർഡ്,188 കോർപ്പറേഷൻ വാർഡ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർപട്ടികയില്‍ ആകെ […]
Read more

പെരിന്തൽമണ്ണയിൽ മൂന്ന് കടകളിൽ മോഷണം

മലപ്പുറം: പെരിന്തൽമണ്ണ നഗരത്തിൽ ജൂബിലി ജംഗ്ഷനിലെ മൂന്ന് കടകളിൽ മോഷണം. കടകളുടെ പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി, ഗ്ലാസ്സ് വാതിൽ അടിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഒന്നരക്കും ഇടയിലാണ് മോഷണം. വി.ടി ടയേഴ്സ്, മെയ്ക്ക് ദ പാർട്ടി ഷോപ്പ്, പ്ലാൻ എസ്റ്റിമേറ്റ് ഓഫീസിലുമാണ് കള്ളൻ കയറിയത്. ഇതിൽ വി ടി ടയർ കട താഴെ നിലയിലും മറ്റ് രണ്ട് ഷോപുകൾ ഒന്നാം നിലയിലുമാണ്. മെയ്ക്ക് ദ പാർട്ടി ഷോപ്പിൽ നിന്ന് […]
Read more

തൃശ്ശൂർ ജില്ലയിൽ എൽഡിഎഫ്ന് ചരിത്ര വിജയം ഉറപ്പ്: കെ.വി. അബ്ദുൽ ഖാദർ

തൃശ്ശൂർ: ജില്ലയിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ വ്യക്തമാക്കി. തൃശ്ശൂർ കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏഴ് നഗരസഭകളിൽ ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവ ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്നവയാണ്. ഇത്തവണ ഇവ മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്താനും ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ കൂടി സ്വന്തമാക്കാനും കഴിയുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ ആധിപത്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix