Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പാർലിമെന്റ് തിരിഞ്ഞെടുപ്പ് മുൻ‌തൂക്കം തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി

തൃശ്ശൂർ : കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ബിജെപിക്ക് ലഭിച്ച മുൻതൂക്കം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു. ഇടതു–വലതു മുന്നണികളുടെ ഭരണ പരാജയം തിരിച്ചറിഞ്ഞ ജനങ്ങൾ തീർച്ചയായും ബിജെപിക്കൊപ്പം നിൽക്കുമെന്നും, ഇരുപത്തിയേഴ് വാർഡുകളിലെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കി നഗരസഭയിൽ ചരിത്രവിജയം കുറിക്കാനാണ് പാർട്ടി ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിലെ ഇലക്ഷൻ കണ്ട്രോൾ റൂമും വെബ് കാസ്റ്റിങ് കണ്ട്രോൾ റൂമും സജ്ജം

മലപ്പുറം: മലപ്പുറം ജില്ലയിലെ 122 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനുമായി ഇലക്ഷൻ കണ്ട്രോൾ റൂമും വെബ്കാസ്റ്റിംഗ് കണ്ട്രോൾ റൂമും സജ്ജമായി. ഡെപ്യൂട്ടി കളക്ടർ ഇ നസീറയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുക. 15 ബ്ലോക്കുകളിലേക്ക് ഒരു ടീം വീതവും മൂന്ന് മുനിസിപ്പാലിറ്റികളിലേക്ക് ഒരു ടീം വീതവുമാണ് സജ്ജമായിട്ടുള്ളത്. 295 പ്രശ്ന ബാധിത ബൂത്തുകളിലേക്ക് ഇലക്ഷൻ വെബ്കാസ്റ്റിംഗ് നോഡൽ ഓഫീസർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ ആസൂത്രണ സമിതി […]
Read more

ആലപ്പുഴ യുഡിഎഫ് ഭരിക്കും: എ എ ഷുക്കൂർ

ആലപ്പുഴ: യുഡിഎഫ് ആലപ്പുഴയിൽ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും അധികാരത്തിൽ ഏറുമെന്നും മുൻ എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ എ എ ഷുക്കൂർ. 2015 – 2020 കാലയളവിൽ യുഡിഎഫ് ആലപ്പുഴ ഭരിച്ചപ്പോൾ മികച്ച വികസന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടന്നിരുന്നതെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷം എല്ലാം നശിപ്പിക്കുന്നതാണ് ജനങ്ങൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് നടന്ന ഇലക്ഷനിൽ ജില്ലയിലെ മുഴുവൻ നേതാക്കളും ആശുപത്രിയിൽ ആയതും ഇലക്ഷൻ ജോലികൾ ഏകോപിക്കാൻ കഴിയാതെ പോയതുമാണ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടിംഗ് തുടങ്ങി

തൃശ്ശൂർ : ഗുരുവായൂർ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്ക് തുടങ്ങി. വോട്ടിംഗ് ആരംഭിച്ച ഉടനെ തന്നെ സമതിദാതാക്കൾ വലിയ എണ്ണത്തിൽ ബൂത്തുകളിലെത്തി സമതിദാനം നിർവഹിക്കാൻ തുടങ്ങി. നിരവധി ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട നിരകൾ രൂപപ്പെട്ടത് രണ്ടാംഘട്ട വോട്ടെടുപ്പിലെ ജനപങ്കാളിത്തത്തിന്റെ ഉയരമാണ് സൂചിപ്പിക്കുന്നത്.
Read more

ചാവക്കാട് ബൈപാസിൽ ട്രക്കിന്റെ ചക്രം റോഡിൽ താഴ്ന്ന് ഗതാഗത തടസം

തൃശ്ശൂർ : ചാവക്കാട് ബൈപാസിന് സമീപം സിമന്റ് കയറ്റി കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ ട്രക്കിന്റെ പിൻ ചക്രം റോഡിലെ ഗർത്തത്തിൽ വീണതോടെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് റൂട്ടിൽ നേരിയ തിരക്ക് രൂപപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സാഹചര്യങ്ങൾ നിയന്ത്രിച്ചു. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ട്രക്കിനെ ഉയർത്തി റോഡിലേക്ക് വീണ്ടെടുത്തു. തുടർന്ന് ഗതാഗതം പഴയ നിലയിലായി.
Read more

കരുവാരക്കുണ്ടിൽ മുന്നണി പ്രവർത്തകർ നേർക്കുനേർ

മലപ്പുറം : കരുവാരക്കുണ്ട് മലയോരത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും കരുവാരക്കുണ്ടിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ കളത്തിലിറങ്ങി. കിഴക്കേത്തലയിൽ വിവിധ വാർഡുകളിൽ നിന്നുള്ള എൽഡിഎഫ് യുഡിഎഫ്, എൻഡിഎ പ്രവർത്തകർ അണിനിരന്നത്. നേർക്കുനേർ അണിനിരന്ന പ്രവർത്തകർ കരുത്ത് തെളിയിക്കാൻ വാഹനപ്പുറത്തും കെട്ടിടങ്ങൾക്ക് മുകളിലും കയറി. മുന്നണികളുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കിഴക്കേത്തലയിലെത്തി. പ്രചാരണരംഗത്ത് കാണാത്ത ആവേശമാണ് കലാശക്കൊട്ടിൽ പ്രകടമായത്. നാലരയോടെത്തന്നെ അനൗൺസ്മെന്റ് വാഹനങ്ങൾ സ്ഥാനംപിടിച്ചു. പരസ്പരം വെല്ലുവിളിച്ചും കൊടിവീശിയും നൃത്തംവെച്ചും അണികൾ നിറഞ്ഞാടി.
Read more

തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി ഹരിത കർമ സേനയും

കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത കർമ്മസേന ശക്തമായ ഹരിത ചട്ടങ്ങൾ നടപ്പാക്കി. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളോ പേപ്പർ വിസർജനങ്ങളോ ഓല കൊണ്ട് മടക്കി തയ്യാറാക്കിയ പ്രത്യേക കൊട്ടകളിൽ നിക്ഷേപിക്കണമെന്ന നിർദ്ദേശം സേന പുറപ്പെടുവിച്ചു. പോൾിങ് കേന്ദ്രങ്ങളിലെ ഹരിത നടപടികൾ വിലയിരുത്താൻ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സന്ദർശനം നടത്തി. ഹരിത കർമ്മസേനയുടെ പ്രവർത്തനമുറകളും മാലിന്യ ശേഖരണ സംവിധാനങ്ങളും പരിശോധിച്ചതായി അറിയിച്ചു. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ മാതൃക സൃഷ്ടിക്കുകയെന്നാണ് ഹരിത പ്രവർത്തനങ്ങളുടെ […]
Read more

മാങ്കാവിൽ കൊട്ടിക്കലാശം വാനോളം പ്രതീക്ഷകളോടെ എൻ.ഡി.എ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവ് വാർഡിലെ കൊട്ടിക്കലാശം ഗംഭീരമായതോടെ വാനോളം പ്രതീക്ഷകളുമായി എൻ.ഡി.എ. കിണാസ്റ്റേരിയിൽ നിന്ന് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ മാങ്കാവ് ബൈപ്പാസ് വഴി എത്തിയ വാഹനറാലി സമാപന പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു. വ്യാപകമായ കൊടി–തോരണങ്ങൾ, ബലൂണുകൾ, കട്ടൗട്ടുകൾ എന്നിവയാൽ നിറഞ്ഞ അന്തരീക്ഷത്തിൽ പാരഡി ഗാനങ്ങളും സമരം ശക്തിപ്പെടുത്തി. മാങ്കാവ് വാർഡിൽ ത്രികോണ മത്സരത്തെ എൻഡിഎ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് എൻഡിഎ സ്ഥാനാർത്ഥി സുപ്രിയ ശ്രീധരൻ വിലയിരുത്തിയത്.
Read more

മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ: മാരാംങ്കോട് വെച്ച് മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍ കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മേലൂര്‍ സ്വദേശി മൂക്കനാപ്പിള്ളി ഉണ്ണികൃഷ്ണന്‍ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം നടന്നത്.
Read more

ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണയെന്ന് ആരോപണം

കോട്ടയം: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാർഥിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മേഴ്സി ജോൺ മൂലക്കാട്ടിന് വേണ്ടി വോട്ടുകൾ മറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ബിജെപി സ്ഥാനാർഥി ദീപാ സുരേഷ് മത്സരരംഗത്ത് സജീവമല്ലെന്നും, ഡിവിഷനിൽ അവരുടെ പ്രചാരണ ബോർഡുകളോ പോസ്റ്ററുകളോ സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ പിന്തുണയോടെയാണ് ഈ ജനവിരുദ്ധ കൂട്ടുകെട്ട് എന്നും ആരോപണമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പഞ്ചായത്തിൽ ഭരണം പിടിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix