Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കൊടിയത്തൂരിൽ ഇലക്ഷൻ പ്രവചന മത്സരത്തിന് തുടക്കം; കൂപ്പൺ ബോക്സ് വെറൈറ്റി സ്റ്റോറിൽ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊടിയത്തുർ പഞ്ചായത്തിൽ നടക്കുന്ന ഇലക്ഷൻ പ്രവചന മൽസരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രവചന കൂപ്പണുകൾ നിക്ഷേപിക്കുന്നതിന് വെറൈറ്റി സ്റ്റോറിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്‌സിന്റെ ഉദ്‌ഘാടനം മുതിർന്ന വ്യാപാരി വി.കെ. ആലികുട്ടി നിർവഹിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങ് തിരഞ്ഞെടുപ്പ് ആവേശത്തെ കൂടുതൽ ഉയർത്തിയതായി സംഘാടകർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ശരീഫ് അമ്പലക്കണ്ടി, സി.പി. മുഹമ്മദ്, സമദ് കണ്ണാട്ടിൽ, മോയിൻ മാഷ്, എം.എ. അബ്ദുസലാം മാഷ്, ഇ.എ. നാസർ, ദാസൻ കൊടിയത്തുർ […]
Read more

വിള നശിപ്പിച്ച് കാട്ടാനകൾ; കണ്ണീരിലായി കർഷകർ

പ്രദേശത്തെ കർഷകരായ എൻ.കെ. രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ആർ. വെങ്കിടേഷ് തുടങ്ങിയ കർഷകരുടെ കൃഷിയിടങ്ങളിലാണ് ആനകൾ വിളനാശമുണ്ടാക്കിയിട്ടുള്ളത്. കൃഷിയിടങ്ങൾക്ക് ചുറ്റും സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ തകർത്താണ് ആനകൾ കൃഷിനാശമുണ്ടാക്കിയിട്ടുള്ളതെന്ന് കർഷകർ പരാതിപ്പെട്ടു. പറമ്പിക്കുളം, നെല്ലിയാമ്പതി മലകളോടുചേർന്നുള്ള പ്രദേശമായതിനാൽ ഇവിടങ്ങളിൽനിന്ന് കൊമ്പനുൾപ്പെടെ നാലാനകളാണ് കാടിറങ്ങിയിട്ടുള്ളതെന്ന് കർഷകർ പറയുന്നു. ആനകളെ കാടുകയറ്റാൻ വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ശ്രമം തുടരുന്നുണ്ട്. ഇതിനിടെ, പടക്കം പൊട്ടിച്ചും മറ്റും ആനകളെ കാടുകയറ്റുന്നതിന് കരടികൾ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ചൊവ്വാഴ്ച ആനകളെ കാടുകയറ്റുന്നതിനിടെ മൂന്ന് […]
Read more

കനകക്കുന്നിൽ ‘വസന്തോത്സവം’

തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ‘വസന്തോത്സവം’ എന്ന പേരിൽ 23 മുതൽ ജനുവരി രണ്ടുവരെ കനകക്കുന്നിൽ പുഷ്പമേള സംഘടിപ്പിക്കും. മേളയുടെ ഭാഗമായി പുഷ്പാലങ്കാര മത്സരവും നടത്തും. പങ്കെടുക്കാൻ 12-ന് വൈകീട്ട് അഞ്ചിന് മുൻപ് വെള്ളയമ്പലം ഡിടിപിസി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം കനകക്കുന്നിൽ ലൈറ്റ് ഷോയും നടത്തും.
Read more

വ്യവസായ പാർക്കിനായി കാടുവെട്ടലും സർവേയും തുടങ്ങി

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്രയിലും കഞ്ചിക്കോട്ടും വ്യവസായ പാർക്കിനായി ഏറ്റെടുത്ത ഭൂമിയിൽ അടിസ്ഥാനസൗകര്യ വികസനത്തിന്‌ മുന്നോടിയായി കാടുവെട്ടലും സർവേയും തുടങ്ങി. 2023-ൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായിരുന്നെങ്കിലും തുടർനടപടി നീണ്ടതോടെ പ്രദേശം കാടുമൂടിയിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽനിന്നുള്ള അനുമതിയും കരാർനടപടികളും നീണ്ടുപോവുകയായിരുന്നു. ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്‌കോൺ കമ്പനിയാണ് അടിസ്ഥാനസൗകര്യ വികസനം കരാറെടുത്തിട്ടുള്ളത്. 1,100 കോടി രൂപയാണ് കരാർത്തുക. 45 മാസമാണ് നിർമാണക്കരാർ കാലാവധി. കണ്ണമ്പ്രയിൽ 312 ഏക്കറും കഞ്ചിക്കോട്ട് 1,100 ഏക്കറുമാണ് വ്യവസായപാർക്കിന് ഏറ്റെടുത്തിട്ടുള്ളത്. 1,500 കോടിയോളം രൂപ ചെലവിൽ […]
Read more

തലശ്ശേരി നഗരസഭാ ജീവനക്കാരനെ എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എസ്. പ്രത്യുഷിനെ (35) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്‌സ് കോർണറിലെ ഗോവിന്ദ സദനത്തിൽ താമസക്കാരനാണ് അദ്ദേഹം.എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പാനൂർ കെ.കെ.വി. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും എസ്.ഇ.ആർ.ടി. റിസോഴ്സ് പേഴ്‌സണുമായ കെ.കെ. സുരേഷ് […]
Read more

ഒന്നാംവിള നെല്ലുസംഭരണത്തിൽ കുത്തനെ ഇടിവ്; നെല്ല് വിറ്റഴിച്ചതും ഉത്പാദനം കുറഞ്ഞതും സംഭരണം കുറയാൻ കാരണം

2024-ൽ ഒന്നാംവിളക്കാലത്ത് മൊത്തം 74,324 മെട്രിക് ടൺ നെല്ലും 2023 ഒന്നാം വിളക്കാലത്ത് 1.57 ലക്ഷം മെട്രിക് ടൺ നെല്ലും സംഭരിച്ച സ്ഥാനത്താണിത്. 2023-ലെ സംഭരണ അളവിൽനിന്ന് 2024-ൽ പകുതിയായി കുറഞ്ഞപ്പോൾ, 2025-ൽ മുൻവർഷത്തേതിന്റെ മൂന്നിലൊന്ന് നെല്ലേ സംഭരിക്കാനുണ്ടാകൂ എന്നാണ് കണക്കുകൾ നൽകുന്ന സൂചന. പാലക്കാട് ജില്ലയിൽ ഇതുവരെ 2025 ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വിലയായി 16.20 കോടി രൂപ വിതരണം ചെയ്തു.
Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ

പാലക്കാട്: തദ്ദേശസ്വയംഭരണ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് ആശയം നടപ്പിലാക്കാനായി പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കുടുംബശ്രീ മിഷന് നല്‍കും. പാലക്കാട് ജില്ലാ ഭരണകൂടം, കുടുംബശ്രീ മിഷന്‍, ജില്ലാ ശുചിത്വമിഷന്‍ എന്നിവര്‍ സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം ആവശ്യമെങ്കില്‍ കുടുംബശ്രീ വഴി പ്രയോജനപ്പെടുത്താവുന്നതാണ്. തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക എന്ന ‘ഹരിത തിരഞ്ഞെടുപ്പ്’ (ഗ്രീന്‍ ഇലക്ഷന്‍) ആശയത്തിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ ഈ സേവനം ഒരുക്കുന്നത്. പോളിങ് ബൂത്തുകളില്‍ […]
Read more

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു. പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്. കരിങ്കലത്താണിയിൽ നിന്നും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്ക് സ്പെഷ്യലായി എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. പകടത്തിനിടയാക്കിയ പിക്കപ്പ് […]
Read more

ഇരുമ്പയിലിൽ വാഴ, ചേന കൃഷി സമൂഹവിരുദ്ധർ വെട്ടിനശിപ്പിച്ചു

തിരുവനന്തപുരം :അരുവിക്കരയ്ക്കു സമീപം ഇരുമ്പയിലിൽ സമൂഹവിരുദ്ധർ വാഴയും ചേനയുമടങ്ങുന്ന കൃഷികൾ വെട്ടിനശിപ്പിച്ചു. അരുവിക്കര ബാലഭദ്രാ ദേവീക്ഷേത്രത്തിനു സമീപം രേവതി നിലയത്തിൽ രവീന്ദ്രൻനായരുടെ 26 സെൻറ് കൃഷിയിടത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ സമൂഹവിരുദ്ധർ അഴിഞ്ഞാടിയത്. രാത്രിയിലെപ്പോഴോ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ 350 ചുവട് കപ്പ, പാളയംതോടൻ വാഴകൾ, 25 ചുവട് ചേന എന്നിവയും വെട്ടിനശിപ്പിച്ചു. വാഴകളിൽ ഭൂരിഭാഗവും കുലച്ചവയായിരുന്നു. ബുധനാഴ്ച രാവിലെ രവീന്ദ്രൻ നായർ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കൃഷികൾ നശിപ്പിച്ച വിവരം അറിയുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ […]
Read more

പ്രചാരണ പടവുകൾ പിന്നിട്ട്; ജനവിധിയുടെ വെളിച്ചത്തിലേക്ക് ഇന്ന് കോഴിക്കോട്

കോഴിക്കോട്: അവസാന മണിക്കൂറിലും സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിച്ചു കഴി‌ഞ്ഞു; വിധിയെഴുതാൻ ജനം ഇന്ന് ബൂത്തിലെത്തി കഴിഞ്ഞു. ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്നലെ രാവിലെ എട്ട് മുതൽ തന്നെ 20 കേന്ദ്രങ്ങളിലും പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ 2411 പോളിംഗ് സ്റ്റേഷനുകളും മുനിസിപ്പാലിറ്റികളിൽ 290 പോളിംഗ് സ്റ്റേഷനുകളും കോർപ്പറേഷനിൽ 396 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. സിറ്റി പരിധിയിൽ 117, റൂറൽ പരിധിയിൽ 614 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 70 ഗ്രാമപഞ്ചായത്തുകൾ, 12 ബ്ലോക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix