മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. തുടർന്ന് ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നതെന്ന് അറിയുന്നു.സമീപത്തെ കറന്റ് സംവിധാനം തകരാരിലായ നിലയിലാണ്. പുത്തൂർ അരിച്ചൊള് ഭാഗത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.




