Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണം കോട്ടയം സിഎംഎസ് കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത ഡാനിയേൽ മനുഷ്യാവകാശ ദിനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ പ്രിൻസിപ്പൽ എംഎസ് ബിജീഷ് മനുഷ്യാവകാശ ദിന സന്ദേശവും പ്രധാന അധ്യാപകൻ എസ് കെ നിഷാദ് മനുഷ്യാവകാശ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഇലക്ടറൽ  ലിറ്ററസി ക്ലബ്ബ് ജില്ല മാസ്റ്റർ ട്രെയ്നർ  ടി സത്യൻ, ഇ എൽ സി നോഡൽ ഓഫീസർ യൂ ജി സന്ധ്യ, അധ്യാപകരായ എസ് കെ സീമ, ഇ ആർ ഗൗരിപ്രിയ, എസ്സ് ശ്രീജാലക്ഷ്മി, ലാബ് അസിസ്റ്റന്റ് എസ് ശ്രുതി, ലിറ്ററസി ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അഫ്നാൻ, കെ അജിത്ത്, അമ്മു അനിൽകുമാർ,ആര്യൻ അനീഷ്, ഷിഫാന ഷെഫീഖ്, സുകന്യ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളും ഇതോടൊപ്പം  സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer