കണ്ണൂര്: കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എൽ.പി സ്കൂളിലാണ് സംഭവം.
അതേസമയം, കണ്ണൂർ പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് അക്രമം നടന്നത്.
കണ്ണൂർ കോട്ടയം പഞ്ചായത്തിലും വോട്ടെടുപ്പിനിടെ വാക്കേറ്റം ഉണ്ടായി. കാഴ്ചയില്ലാത്ത സ്ത്രീയുടെ ഓപ്പൺ വോട്ടിനെ ചൊല്ലിയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായത്. പിന്നീട് സ്ത്രീ ഒറ്റയ്ക്ക് വോട്ട് ചെയ്യുന്നതിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി.




