Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കൂടത്തായി കൊലപാതക പരമ്പര; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത് റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. ഇതിനകം എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന്‍ വിസ്തരിച്ച്‌ കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. 2011ല്‍ കേസിലെ ഒന്നാം പ്രതി ജോളി തന്‍റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക […]
Read more

ചിക്കൻ വിലയിൽ പൊള്ളി തമിഴ്‌നാട്

പാലക്കാട്: അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം […]
Read more

വ്യവസായ പാർക്ക് അടിസ്ഥാന സൗകര്യവികസന ജോലികൾക്ക് തുടക്കമായി

പാലക്കാട്: കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്രയിൽ നിർമ്മിക്കുന്ന വ്യവസായ പാർക്കിന്റെ അടിസ്ഥാന സൗകര്യവികസന ജോലികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി മൂന്ന് വർഷത്തിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. കിൻഫ്രയുടെ (KINFRA) മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് ഭോപാൽ ആസ്ഥാനമായുള്ള ദിലിപ് ബിൽഡ്‌കോൺ എന്ന കമ്പനിയാണ്. 45 മാസമാണ് കരാർ കാലാവധി. വ്യവസായ പാർക്കിനായി കണ്ണമ്പ്രയിൽ ദേശീയപാതയോടു ചേർന്ന് 312 ഏക്കറാണ് ഏറ്റെടുത്തിട്ടുള്ളത്.റോഡ്, കെട്ടിടങ്ങൾ, കുടിവെള്ളം, വൈദ്യുതി, മലിനജല ശുദ്ധീകരണ പ്ലന്റ് […]
Read more

സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷ; പാലക്കാട് ലുലു മാളിൽ ബോധവൽക്കരണ പരിപാടി നടത്തി

പാലക്കാട്: സ്ത്രീകളുടെ രാത്രികാല യാത്രാ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ലുലു മാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ലുലു മാളിലെ ജീവനക്കാരെ ലക്ഷ്യമാക്കി 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടന്ന പരിപാടി സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ പകരുന്നതിൽ ശ്രദ്ധേയമായി. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ, അവയെ മറികടക്കാനുള്ള മാർഗങ്ങൾ, നിയമപരമായ സംരക്ഷണങ്ങൾ തുടങ്ങിയ […]
Read more

സ്വർണ്ണക്കൊള്ള കേസ്; ജില്ലാ കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

പാലക്കാട്: സ്വർണക്കൊള്ള കേസിൽ ദേവസ്വം മന്ത്രി രാജിവെക്കുകയും, കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന ആവശ്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ മൗനം ഗുരുതരമാണെന്നും, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മന്ത്രി അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും ഷാഫി പറമ്പിൽ എംപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാർച്ചിൽ വി.കെ. ശ്രീകണ്ഠൻ എംപി സംസാരിച്ചു. കേസിൽ സത്യം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, […]
Read more

ബാലുശ്ശേരി ബസ്‌ സ്റ്റാൻഡിൽ പോലീസ് എയ്ഡ്പോസ്റ്റിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു

കോഴിക്കോട്: നിത്യേന നൂറിലേറെ ബസ്സുകൾ വന്നെത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് യാഥാർത്ഥ്യമാക്കാൻ ഇനിയും കഴിഞ്ഞില്ല. പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് ആധുനികവത്‌കരിച്ച സന്ദർഭത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് അറിയിപ്പുകൾ നൽകുന്നതിനുള്ള സെന്റർ, പ്രത്യേക വിശ്രമകേന്ദ്രങ്ങൾ, മുലയൂട്ടുകേന്ദ്രം എന്നിവയ്ക്കുവേണ്ടി പ്രത്യേകം സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നു. ഇവയിൽ മുലയൂട്ടാനുള്ള സ്ഥലം മാത്രമാണ് താത്‌കാലികമായി ഉപയോഗപ്പെടുത്തിയത്. പോലീസ് എയ്‌ഡ് പോസ്റ്റ് മുറിയും, അറിയിപ്പ് കേന്ദ്രവും അടച്ചിട്ടിരിക്കുകയാണ്. ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ സൗകര്യങ്ങളെല്ലാം ഉണ്ടാകും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ […]
Read more

പ്രതിഷേധം ഫലം കണ്ടു; യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച നരിക്കുനി ബസ് സ്റ്റാൻഡിലെ കുഴികൾ അടച്ചു

കോഴിക്കോട്: നരിക്കുനി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച വൻ ഗർത്തങ്ങൾ അടച്ചു തുടങ്ങി, കുഴികൾ രൂപപ്പെട്ടത് മഴ കാരണം ആണെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ ഭാഗമായി അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്നും അറിയിച്ചിട്ടുണ്ട്. നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലായിരുന്നു ബസ്സുടമകൾ. പ്രതിഷേധത്തിനൊടുവിൽ ആണ് കുഴികൾ അടയ്ക്കുന്ന പണികൾ തുടങ്ങിയത്. അടുത്ത മഴക്ക് മുൻപ് അഴുക്കുചാലുകൾ ശുചീകരിച്ച് സ്റ്റാൻഡിലേക്ക് വെള്ളം കെട്ടി നിലക്കാത്ത രീതിയിൽ ആക്കണം എന്ന ആവശ്യവും പരിഹരിക്കപെടണമെന്ന് […]
Read more

കെഎസ്ആർടിസി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെഎസ് ആർടിസി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്. ആദ്യം പെൺകുട്ടി തന്നെ പ്രതികരിക്കുകയും, പിന്നീട് മറ്റ് യാത്രക്കാരും പ്രതികരിച്ചു തുടർന്ന് യുവാവിനെ താമരശ്ശേരി പോലീസിന് കൈമാറി. പെൺകുട്ടി പല തവണ സീറ്റിൽ നിന്ന് മാറിയിരിക്കാൻ പറഞ്ഞെങ്കിലും […]
Read more

പത്ര ഏജൻ്റുമാർ കുടുംബ സംഗമം നടത്തി

മലപ്പുറം: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ 7-ാം മത് കുടുംബ സംഗമം വേങ്ങര വ്യാപാര ഭവനിൽ ഒ.സി ഹനീഫ നഗറിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അസ്‌ലു ഉദ്‌ഘാടനം ചെയ്‌തു. ശിഹാബ് ചെമ്പൻ അധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴുക്കൽ മുഖ്യാതിഥിയായി സംബന്ധിച്ചു. എൻ.പി എ. എ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര സെക്രട്ടറി […]
Read more

തിരൂര്‍ കേബിള്‍ വിഷന്‍ – ടിസിവിയുടെ സില്‍വര്‍ ജൂബിലി വിപുലമായി ആഘോഷിച്ചു

മലപ്പുറം: കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ്- ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്‍കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ. എന്‍. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix