Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും സംഘടിപ്പിച്ചു

മലപ്പുറം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഡിസേബിൾഡ്’ സംഘടനയുടെ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജൻ പത്തൂർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മായിൽ എ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി സജ്‌ന പള്ളിയാളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ. നാസിർ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ […]
Read more

ഗുരുവായൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂര്‍ തെക്കേനടയിലെ ശ്രീകൃഷ്ണ റെസിഡന്‍സിക്ക് സമീപം ഇന്ന് രാവിലെ 8.30ഓടെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ സരോജത്തില്‍ പുരുഷോത്തമന്‍, ഭാര്യ സരോജം, സഹോദരി രമണി എന്നിവരാണ് പരിക്കേറ്റത്. അടൂര്‍ പറക്കോടി ചരുവില്‍ അനന്തു ഓടിച്ച കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും ഗുരുതരമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുതുവട്ടൂരിലെ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ […]
Read more

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി നിർവഹിക്കും; 283 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ആധുനിക സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ 11 പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമായി 283 കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി മന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളുമുള്ള അത്യാധുനിക സർജിക്കൽ ബ്ലോക്കാണ് പദ്ധതിയിലെ […]
Read more

വെച്ചൂരിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലിൽ കുട്ടികൾ രക്ഷപെട്ടു

കോട്ടയം: ആറാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെച്ചൂർ ഔട്ട്‌പോസ്റ്റ് അഞ്ചുമന പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് സംഭവം. സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ രണ്ട് കുട്ടികളെ ഈക്കോ വാനിലെത്തിയ സംഘം മുഖത്ത് തോർത്ത് ചുറ്റി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ഭയപ്പെട്ട് കുതറിയോടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റ് യാത്രക്കാർ സമയോജിതമായി ഇടപെടുകയും ചെയ്തതോടെ സംഘം വാഹനം ഓടിച്ചുപോയി. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കല്ലറ പോലീസിൽ വിവരമറിയിച്ചു. […]
Read more

ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും സംഘടിപ്പിച്ചു

കോട്ടയം: ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ആൻഡ് മാതാ നഴ്സറി സ്കൂളിന്റെ വാർഷികം, അധ്യാപക രക്ഷാകർതൃ ദിനം, പ്ലാറ്റിനം ജൂബിലി സമാപനം എന്നിവ സംയുക്തമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ-തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സ്കറിയ ചൂരപ്പുഴ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സാറാമ്മ ജോസഫ് […]
Read more

കളരിയാമ്മാക്കൽ ചെക്ക്ഡാം തടിപ്പലകകൾ സുരക്ഷിതം; മാലിന്യനീക്കം ഉടൻ ആരംഭിക്കാൻ നഗരസഭാ ചെയർപേഴ്സന്റെ നിർദ്ദേശം

കോട്ടയം: ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്ഡാമിന്റെ ഷട്ടറുകളായി ഉപയോഗിക്കുന്ന തടിപ്പലകകൾ നശിപ്പിക്കപ്പെട്ടതായി വന്ന മാധ്യമ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാൻ പാലാ നഗരസഭാ ചെയർപേഴ്സൺ സന്ദർശനം നടത്തി. ചെക്ക്ഡാമിലെ ഷട്ടറുകൾ നശിപ്പിച്ചിട്ടില്ലെന്നും, ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവ സുരക്ഷിതമായി മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്നും സന്ദർശനത്തിൽ വ്യക്തമായി. ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക്, കുപ്പികൾ, ഇല്ലിമുളകൾ, എക്കൽ മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി ഇറിഗേഷൻ വകുപ്പ് കരാർ നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ മാറ്റുന്നതിനായി ഷട്ടറുകൾ മാറ്റി ജലനിരപ്പ് ക്രമീകരിക്കേണ്ടത് അനിവാര്യമായതിനാൽ, കരാറുകാരൻ തടിപ്പലകകൾ അഴിച്ച് സുരക്ഷിതമായ […]
Read more

വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിച്ചു; സിപിഎം ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സ.പിഎമ്മിൽ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പയ്യന്നൂരിൽ അക്രമാസക്തമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്കാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ വയലിലേക്ക് മാറ്റിയ ശേഷം തീയിട്ട് നശിപ്പിച്ചത്. വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ ഒരുവിഭാഗം സി.പി.എം […]
Read more

ദേശീയപാത 66 മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെ തെരുവുവിളക്കുകൾ സ്ഥാപിച്ചു

കണ്ണൂർ: നിർമാണം അന്തിമഘട്ടത്തിലെത്തിയ ദേശീയപാത 66-ൽ മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. മഠം മുതൽ ഒകെ യുപി സ്കൂൾ വരെയുള്ള പാതയുടെ ഇരുവശങ്ങളിലുമായി 148 വിളക്കുകാലുകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. ദേശീയപാതയിലും സർവീസ് റോഡിലും ഒരേപോലെ വെളിച്ചം ലഭിക്കുന്ന രീതിയിൽ, ഓരോ തൂണിലും ഇരുദിശകളിലേക്കും തിരിഞ്ഞുനിൽക്കുന്ന ബൾബുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 25 മീറ്റർ ഇടവിട്ടാണ് വിളക്കുകാലുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ പ്രകാശിക്കുന്നതോടെ പ്രധാന പാതയും സർവീസ് റോഡും പൂർണ്ണമായും വെളിച്ചത്തിലാകും. പ്രധാന വിവരങ്ങൾ: * വ്യാപ്തി: മുഴപ്പിലങ്ങാട്-മാഹി […]
Read more

പയ്യാമ്പലത്ത് കടലിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് രക്ഷകനായി തീരദേശവാസി; അഭിലാഷിന്റെ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

കണ്ണൂർ: പയ്യാമ്പലം നീർക്കടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശി അഭിലാഷാണ് സ്വന്തം ജീവൻ പണയപ്പെടുത്തി യുവാവിനെ മരണമുഖത്തുനിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.മംഗലാപുരത്തെ ഒരു കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘമാണ് വൈകുന്നേരത്തോടെ ബീച്ചിലെത്തിയത്. കടലിൽ ഇറങ്ങിയ സംഘത്തിലെ ഒരു യുവാവ് ശക്തമായ തിരമാലയിലും അടിയൊഴുക്കിലും പെട്ട് പെട്ടെന്ന് ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പരിഭ്രാന്തരായി നിലവിളിച്ചതോടെ പരിസരത്തുണ്ടായിരുന്ന അഭിലാഷ് ഒട്ടും വൈകാതെ കടലിലേക്ക് എടുത്തുചാടി.ശക്തമായ അടിയൊഴുക്കിനെ അവഗണിച്ച് നടത്തിയ […]
Read more

ചിറകടവിലെ കോഴിഫാമിൽ തെരുവുനായ്ക്കളുടെ കടിയേറ്റ്  കോഴികൾ ചത്തു

കോട്ടയം: പൊൻകുന്നതിനടുത്തു ചിറകടവിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് കോഴിഫാമിൽ അറുനൂറോളം കോഴികൾ ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ ഫാമിലാണ് കഴിഞ്ഞദിവസം രാവിലെ ആണ് രണ്ടു നായ്ക്കൾ കയറി കോഴികളെ കൊന്നത്. ഈ കോഴി ഫാമിന്റെ വശത്തെ വല തകർത്താണ് ഇവ അകത്തുകടന്നത്. കോഴികളുടെ ശബ്ദംകേട്ട് ശശിധരൻപിള്ള ഓടിയെത്തിയപ്പോൾ രണ്ടു നായ്ക്കൾ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നീട് ചത്തകോഴികളെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയിൽ മൂടി. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം ഉണ്ടെങ്കിലും, കോഴിഫാമിൽ ആദ്യമായാണിവ കടക്കുന്നത്. പൊൻകുന്നത്തു കെവിഎംഎസ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix