കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സ.പിഎമ്മിൽ നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പയ്യന്നൂരിൽ അക്രമാസക്തമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യവിരുദ്ധർ കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന പൾസർ ബൈക്കാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ വയലിലേക്ക് മാറ്റിയ ശേഷം തീയിട്ട് നശിപ്പിച്ചത്.
വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ ഒരുവിഭാഗം സി.പി.എം പ്രവർത്തകർ പടക്കം പൊട്ടിച്ച് പ്രകടനം നടത്തിയിരുന്നു.






