Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അഖിലേന്ത്യ കിസ്സാന്‍സഭ സംസ്ഥാന വ്യാപകമായി കര്‍ഷക രോഷാഗ്നി സംഘടിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക വിത്ത് ബില്‍ പിന്‍വലിക്കുക രാസവള വിലവര്‍ദ്ധനവ് പിന്‍വലിക്കുക തൊഴിലുറപ്പ് ഭേദഗതി ബല്‍ പിന്‍വലിക്കുക വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസ്സാന്‍സഭ സംസ്ഥാന വ്യാപകമായി നടത്തിയ കര്‍ഷക രോഷാഗ്നി നടത്തി. കിസ്സാന്‍സഭ ചാലക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം ഡി ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി […]
Read more

ഷൊർണൂർ ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്

പാലക്കാട്: ആറാണിയിലെ കരിങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം. കുടുംബ പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൂനത്തറ പോണാട് സ്വദേശിനിയായ 25 കാരിയായ അലീന ജോൺസണനെയാണ് കോറിയിൽ മരിച്ച നിലയിൽ കണ്ടത് ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ അലീനയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. കൂനത്തറയിലെ സ്വന്തം വീട്ടിൽ നടക്കാനിരക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അലീന. അലീനയും ഭർത്താവിൻറെ ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നതാണ് വിവരം. ഷോർണൂർ […]
Read more

ഷൊർണൂർ നഗരസഭ പരിധിയിൽ പ്രധാന കവലകളിൽ നിരീക്ഷണ ക്യാമറ വരുന്നു

പാലക്കാട്: ഷൊർണൂർ നഗരസഭ പരിധിയിൽ പ്രധാന കവലകളിൽ നിരീക്ഷണ ക്യാമറ വരുന്നു. സംസ്ഥാന സർക്കാരിൻ്റെ നിർദേശപ്രകാരം ഷൊർണൂർ നഗരസഭയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഷൊർണൂർ നഗരസഭ പരിധിയിലെ കുളപ്പുള്ളി, പൊതുവാൾ ജംക്ഷൻ, ബസ് സ്റ്റാൻഡ് പരിസരം, റെയിൽവേ സ്റ്റേഷൻ, എസ്എംപി ജംഗ്ഷൻ, കൊച്ചിപ്പാലത്തിന് സമീപം തുടങ്ങി തിരക്കുള്ള സ്ഥലങ്ങളിലും, പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ജംക്ഷനുകളിലുമാണ് ക്യാമറകൾ സ്ഥാപിക്കുക. 30 ലധികം ക്യാമറകളാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ കുറ്റ ക്രിത്യങ്ങളെ തടയിടുക കൂടിയാണ് ലക്ഷ്യമിടുന്നത്. വ്യാപാരികളുടെ […]
Read more

ആറ്റപ്പാടം  എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു

തൃശ്ശൂർ: എസ്കെഎം എൽപി സ്‌കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സ്‌കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ എൻഡോവ്മെൻ്റ് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥഥിരസമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രഹ്‌മണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്‌മിസ്ട്രസ് കെ.പി. […]
Read more

കലാ- കായിക- സാംസ്കാരിക പൊതു ഇടങ്ങൾ ശക്തിപ്പെടണം; അഡ്വ. കെ.എം. സച്ചിൻദേവ് എംഎൽഎ

കോഴിക്കോട്: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന് കൂടുതൽ ഊർജ്ജം പകരേണ്ട കാലമാണിതെന്നും അഡ്വ. കെ. എം. സച്ചിൻ ദേവ് എം.എൽ.എ. അഭിപ്രായപ്പെട്ടു. നടുവണ്ണൂരിന്റെ നാടകഗുരു എം.ജി. എന്ന മാക്കാരി ഗോപാലൻ മാസ്റ്റർ, വോളിബോൾ ഇതിഹാസം ഇ. അച്യുതൻ മാസ്റ്റർ പോലുള്ള മഹാപ്രതിഭകൾ തുടങ്ങിവച്ച ഇത്തരം സംരംഭങ്ങൾക്ക് പുതുതലമുറ തുടർച്ച നൽകണമെന്നും അദ്ദേഹം പറഞ്ഞു. നടുവണ്ണൂർ എ.എസ്.കെ.എസ്. ഹാളിൽ എം.ജി. അനുസ്മരണ സമിതി […]
Read more

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സേവാഭാരതിയുടെ അന്നദാനം നാലാം വർഷത്തിലേക്ക്

തൃശ്ശൂർ : സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തുടർച്ചയായി നടന്നു വരുന്ന അന്നദാനം നാലാം വർഷത്തിലേക്ക് കടന്നു. ഇതിന്റെ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ. വി. മണികണ്ഠൻ നിർവഹിച്ചു. സേവാഭാരതി ജനറൽ സെക്രട്ടറി രാജേഷ് മാമ്പുള്ളി സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വി. എ. ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, ജ്യോതിഷ പണ്ഡിതൻ മുഖ്യാതിഥിയായി പങ്കെടുത്തു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ഉണ്ണികൃഷ്ണൻ […]
Read more

ചിറങ്ങര അടിപ്പാത നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് വീണു; വൻ ദുരന്തം ഒഴിവായി

തൃശ്ശൂർ: ദേശീയപാതയിൽ തൃശൂർ ചിറങ്ങരയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ലാബ് റോഡിലേക്ക് വീണു. അപകടം നടന്ന സമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടാഴ്ച മുൻപ് കണ്ടെയ്നർ ലോറി ജെസിബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ലാബ് തകർന്നു വീണ അതേ സ്ഥലത്തുതന്നെയാണ് ഇന്നും വീണ്ടും സംഭവം ഉണ്ടായത്. അന്ന് ഉറപ്പിച്ച സ്ലാബ് തന്നെയാണ് വീണ്ടും തകർന്നു വീണതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിർമാണ പ്രവർത്തനങ്ങൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുന്നോട്ട് പോകുന്നതെന്ന ആരോപണവും […]
Read more

നെല്ലുവായിൽ റോഡരുകിലെ സ്ലാബ് തകർന്നു; ലോറി ചെരിഞ്ഞു വൻ അപകടം ഒഴിവായി

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം കുന്നംകുളം– വടക്കാഞ്ചേരി സംസ്ഥാന പാതയിൽ റോഡരുകിലെ സ്ലാബ് തകർന്നതിനെ തുടർന്ന് നാഷണൽ പെർമിറ്റ് ലോറി ചെരിഞ്ഞു. കലുങ്ക് പാലത്തിന്റെ സ്ലാബിന് മുകളിലൂടെ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. ലെക്കിടിയിൽ നിന്ന് കൊപ്പത്തേയ്ക്ക് അരി കയറ്റി പോകുകയായിരുന്ന ലോറി എതിരെ വന്ന വാഹനത്തിന് വശം ഒതുക്കി നൽകുന്നതിനിടയിൽ റോഡരുകിലെ സ്ലാബ് പൊട്ടി പിൻചക്രം കാനയിലേക്ക് താഴ്ന്നു. ലോറി ചെരിഞ്ഞെങ്കിലും സമീപത്തെ കെട്ടിടങ്ങളിലേക്ക് മറിഞ്ഞില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ലോറി ഉയർത്തി മാറ്റി […]
Read more

കുന്നംകുളം മുനിസിപ്പാലിറ്റി റിപ്പബ്ലിക് ദിനാഘോഷത്തിൽ പോർക്കളെങ്ങാട് ആരോഗ്യകേന്ദ്രത്തിന് ആദരം

തൃശ്ശൂർ: ഇന്നലെ നടന്ന കുന്നംകുളം മുനിസിപ്പാലിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പോർക്കളെങ്ങാട് അർബൻ ഫാമിലി ഹെൽത്ത് സെന്ററിനെ കുന്നംകുളം മുനിസിപ്പാലിറ്റി ആദരിച്ചു. സംസ്ഥാന സർക്കാർ കായകൽപ്പ് അവാർഡിൽ (രണ്ടായിരത്തി ഇരുപത്തിമൂന്ന് –ഇരുപത്തുനാല്) ഒന്നാം സ്ഥാനം നേടിയതിനുള്ള അംഗീകാരമായിരുന്നു ഇത്.ചടങ്ങിൽ ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്വാതി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലന്റെ കയ്യിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി. അശ്വതി, ഗ്രീഷ്മ, ജീത്തു, ശ്രുതി, ശ്യാമിലി, രഹന, ശോഭന, പ്രീതി, അജിത, നിജ, സ്വനേന്ദു, ലിജി, രഘുനാഥൻ […]
Read more

“തിളങ്ങും താനാളൂർ”, “ക്ലീൻ താനാളൂർ”

മലപ്പുറം: സാംക്രമിക രോഗങ്ങളുടെ കാലത്ത് താനാളൂർ ഗ്രാമപഞ്ചായത്ത് ഒരുമിച്ച് റിപ്പബ്ലിക് ദിനത്തിൽ പരിസ്ഥിതി ശുചിത്വം ലക്ഷ്യമിട്ടുകൊണ്ട് താനാളൂരിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുകയാണ്. പ്ലാസ്റ്റിക് മുക്ത താനാളൂർ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി താനാളുകളിലെ എല്ലാ അങ്ങാടികളും ക്ലീൻ ചെയ്യുന്നതിന്റെ കൂടെ എല്ലാ വീടുകളും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഗംഭീരശ്രമവും ഭരണസമിതി നടത്തുന്നുണ്ട്. ഹരിത കർമ്മ സേനയും സീറ്റിംഗ് സെക്ഷനും തൊഴിലുറപ്പുകാരും ക്ലബ്ബുകളും യുവജന സംഘടനകളും യുവാക്കളും സന്നദ്ധ സംഘടനകളും ഇന്ന് താനാളൂരിൽ ശുചിത്വത്തിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ക്ലീൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix