Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

‘അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടു’; നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ

കോഴിക്കോട്: തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കസ്റ്റഡിയിലായ ലീഗ് പ്രവർത്തകനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ലിൻ്റോ ജോസഫ് എം എൽ എ. പൂത്തൂർമഠം സ്വദേശി അസ്‌ലമാണ് ലിൻ്റോ ജോസഫ് എം എൽ എയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റിട്ടത്. അസ്‌ലം ക്ഷമാപണം നടത്തിയെന്നും തെറ്റ് ബോധ്യപ്പെട്ടതിനാൽ നടപടി വേണ്ടെന്നും എംഎൽഎ വ്യക്തമാക്കി. തിരുവമ്പാടി എം എൽഎ ലിൻ്റോ ജോസഫിൻ്റെ ശാരീരിക അവശതകളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ ഇന്നലെയാണ് ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടിയത്. ഇയാള്‍ […]
Read more

ഫ്രഷ് കട്ട് ഇരകളായ കുടുംബങ്ങൾക്ക് ആശ്വാസമായി ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോഴി മാലിന്യം മറ്റു ജില്ലകളിലേക്കും കൊണ്ടുപോകുന്നതിനെ കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ കോഴിക്കോട് കളക്ടറോട് ഹൈക്കോടതി ഇടക്കാല ഉത്തരവ്. നാട്ടൊരുമ കൂട്ടായ്മക്കു വേണ്ടി അബ്ദുൽ ഗഫൂർ, റഫീഖ് C K, സെയ്തലവി എന്നീ മൂന്ന് പേർ കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് 21/01/2026 കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ ഓരോ ദിവസത്തേയും കോഴി അറവുമാലിന്യം സംസ്കരിക്കാനുളള ശേഷി നിലവിലുള്ള ഏക സംസ്കരണ പ്ലാൻ്റായ പ്രഷ്ക്കട്ടിൽ ഇല്ലാത്തതിനാൽ അയൽ ജില്ലകളായ മലപ്പുറം, […]
Read more

മുഴപ്പിലങ്ങാട് ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: ദേശീയപാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയായ ഒരാളാണ് മരിച്ചത്; ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇപ്പോൾ തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്നും തുണികളുമായി തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുതുതായി പണി പൂർത്തിയായ പാതയിലൂടെ വന്ന ലോറി, മുഴപ്പിലങ്ങാട് മഠത്തിന് സമീപം സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് […]
Read more

കണ്ണൂര്‍ ഒടുവള്ളിയില്‍ ടിപ്പര്‍ ലോറിക്ക് തീപ്പിടിച്ചു; ഒഴിവായത് വൻ അപകടം

കണ്ണൂർ: ഒടുവള്ളി ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഒടുവള്ളി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ച്‌ ഓടിക്കൊണ്ടിരുന്ന കെ.എല്‍-58 കെ-7405 ടിപ്പര്‍ലോറിക്ക് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചതാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ നാട്ടുകാരായ എം.എസ്.സോണി, ടി.കെ.സുഭാഷ്, അരുണ്‍ ജോയി, ആന്‍ഡ്രൂസ്, ബിന്‍സ്, അഖില്‍, ബോണി എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തമാണ് ഒഴിവാത്. തൃക്കരിപ്പൂരിലെ കെ.വിപിന്‍ ചന്ദ്രന്റെതാണ് ടിപ്പര്‍ […]
Read more

ശ്രീകണ്ഠപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു

കണ്ണൂർ: തീപൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി (74) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read more

ഹോസ്റ്റലിൽ തൂങ്ങി മരിച്ച രുദ്രയുടെ വീട് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് സന്ദർശിച്ചു

പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിനി രുദ്രയുടെ വീട് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് അടങ്ങുന്ന നേതാക്കൾ സന്ദർശിച്ചു. ഒറ്റപ്പാലം സ്വദേശിനിയായ രുദ്രയുടെ കുടുംബം മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ മാതാവ് ശ്രീജ എസ്എഫ്ഐ നേതാക്കളോട് പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് മകൾ സൂചിപ്പിച്ചിരുന്ന ഗൗരവമായ വിഷയങ്ങൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നാണ് കുടുംബത്തിൻറെ ആരോപണം. കുട്ടിയുടെ മരണത്തിന് […]
Read more

സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മഞ്ഞക്കാട് ഏരിയ വാർഷിക സമ്മേളനം നടന്നു

പാലക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മഞ്ഞക്കാട് ഏരിയ വാർഷിക സമ്മേളനം നടന്നു. തിങ്കളാഴ്ച രാവിലെ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച ഏരിയ സമ്മേളനം KSSPU ജില്ലാ രക്ഷാധികാരി പി. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു. രാവിലെ 9.30ന് ഏരിയ പ്രസിഡന്റ് വി. സി. ശങ്കരൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. ഏരിയ ജോ. സെക്രട്ടറി എം. വി. മധുമാസ്റ്റർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് വി. സി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് […]
Read more

കുളപ്പുള്ളിയിൽ നിർമ്മിച്ച ഗാന്ധി സ്ക്വയർ ഉദ്ഘാടനം നടന്നു

പാലക്കാട്: ഷോർണൂർ കുളപ്പുള്ളിയിൽ നിർമ്മിച്ച ഗാന്ധി സ്ക്വയർ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. റിപ്പബ്ലിക് ദിനത്തിൽ നഗരസഭ ചെയർപേഴ്സൺ പി. നിർമല ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഗാന്ധി സ്ക്വയർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി കുളപ്പുള്ളിയിൽ നിർമ്മിച്ച ഗാന്ധി സ്ക്വയർ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഷൊർണ്ണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമല പ്രതിമ അനാച്ഛാദനം ചെയ്തു.(അനാച്ഛാദനം, സ്‌പീച്ച്)ഷൊർണ്ണൂർ നഗരസഭയ്ക്കു വേണ്ടി നെഹ്‌റു […]
Read more

മൂർക്കനാട് ജിയുപി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മലപ്പുറം: ഭാരതത്തിന്റെ എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം മൂർക്കനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.കെ. നാരായണൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ​തുടർന്ന് നടന്ന ചടങ്ങിൽ എസ്.ആർ.ജി കൺവീനർ എം. മുഹമ്മദ് ഷിഹാബ്, രക്ഷാകർതൃ സമിതി അംഗങ്ങളായ പി. ഖലീൽ, കെ. ഷിഹാബ്, കെ. സാജിത, കെ. സുനീറ, വിദ്യാർത്ഥി പ്രതിനിധി എം. അമൽ ഇബ്രാഹിം, അധ്യാപിക കെ. ദിവ്യ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ […]
Read more

പന്നിശല്യം തടയാൻ കർശന നടപടി; പന്നിവേട്ടക്കാരുടെ യോഗം വിളിച്ച് പഞ്ചായത്ത്‌ ഭരണ സമിതി

മലപ്പുറം: വാഴക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികളുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. പന്നിശല്യം ഇല്ലായ്മ ചെയ്യുന്നതിനായി എടവണ്ണയിലെ അംഗീകൃത തോക്ക് ഉടമകളെയും പന്നിവേട്ടക്കാരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി ആരിഫയുടെ നിർദേശപ്രകാരം പ്രത്യേക യോഗം വിളിച്ചുചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നികൾ കൂട്ടത്തോടെ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കർഷകർക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടൽ.അടുത്ത ദിവസങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix