പാലക്കാട്: ഷോർണൂർ കുളപ്പുള്ളിയിൽ നിർമ്മിച്ച ഗാന്ധി സ്ക്വയർ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. റിപ്പബ്ലിക് ദിനത്തിൽ നഗരസഭ ചെയർപേഴ്സൺ പി. നിർമല ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഗാന്ധി സ്ക്വയർ നിർമ്മാണ പദ്ധതിയുടെ ഭാഗമായി കുളപ്പുള്ളിയിൽ നിർമ്മിച്ച ഗാന്ധി സ്ക്വയർ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. റിപ്പബ്ലിക് ദിനത്തിൽ രാവിലെ ഷൊർണ്ണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമല പ്രതിമ അനാച്ഛാദനം ചെയ്തു.(അനാച്ഛാദനം, സ്‌പീച്ച്)ഷൊർണ്ണൂർ നഗരസഭയ്ക്കു വേണ്ടി നെഹ്‌റു കോളേജ് ഓഫ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള PK ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആണ് ഗാന്ധി പ്രതിമ നിർമിച്ചു നൽകിയത്.
ചേരാസ് രവിദാസ് ആണ് പ്രതിമയുടെ ശിൽപ്പി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. നഗരസഭ കൗൺസിലർമാരായ സിനി മനോജ്, ഗീത, സതീഷ്, മുൻ വൈസ് ചെയർമാൻ ആർ. സുനു, കൃഷ്ണദാസ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.




