Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുമരകം വടക്കുംഭാഗം സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

കോട്ടയം: സഹകരണ മേഖലയിൽ നൂറു വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് (നമ്പർ 1070)-ൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപ്തി. ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജനകീയമായ ഇടപെടലുകളിലൂടെ നാടിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. എ.പി. ഗോപി, കുഞ്ഞുമോൻ കെ.ജെ. കരീത്ര, ഫാ. […]
Read more

റിപ്പബ്ലിക് ദിനാഘോഷം: അയിനൂർ വെസ്റ്റ് അങ്കണവാടിയിൽ ദേശീയ പതാക ഉയർത്തി

തൃശ്ശൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട അയിനൂർ വെസ്റ്റ് അമ്പതാം നമ്പർ അങ്കണവാടിയിൽ വാർഡ് മെമ്പർ മോനിഷ രജീഷ് ദേശീയ പതാക ഉയർത്തി. തുടർന്ന് അങ്കണവാടി ടീച്ചർ ബിന്ദു രാജൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പറായ മോനിഷ രജീഷിനെ അങ്കണവാടി മാതൃസമിതി അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരണം നൽകി. തുടർന്ന് കുട്ടികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി മധുരവിതരണവും […]
Read more

കുറവിലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അജോ അറക്കൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി മെമ്പർ അഡ്വ. ടി. ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയുടെ പ്രാധാന്യവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണവും നടന്നു. യൂത്ത് കോൺഗ്രസ് ജില്ലാ […]
Read more

ഇരിങ്ങപ്പുറം എസ്.എം. യു.പി സ്കൂൾ 112-ാമത് വാർഷികാഘോഷവും സജീവ് മാസ്റ്ററുടെ യാത്രയയപ്പും സംഘടിപ്പിച്ചു

തൃശ്ശൂർ: ഇരിങ്ങപ്പുറം എസ്.എം. യു.പി സ്കൂളിന്റെ 112-ാമത് വാർഷികാഘോഷവും, സ്കൂളിന്റെ പ്രിയപ്പെട്ട പ്രധാന അധ്യാപകൻ കെ. എസ്. സജീവ് മാസ്റ്ററുടെ (കുട്ടൻ മാഷ്) യാത്രയയപ്പ് സമ്മേളനവും ജനകീയ പങ്കാളിത്തത്തോടെ നടന്നു. ഗ്രാമീണ തനിമയും നാടിന്റെ ഐക്യവും പ്രതിഫലിപ്പിച്ച ആഘോഷപരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. 33 വർഷത്തെ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന സജീവ് മാസ്റ്റർ, കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളിന്റെ പ്രധാന അധ്യാപകനായി പ്രവർത്തിച്ചിരുന്നു. വിദ്യാർത്ഥികളോടും നാട്ടുകാരോടും സ്നേഹബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സേവനം […]
Read more

കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ: ദേശീയപാതയിൽ കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപം ആണ് അപകടം. ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരനായ  പേരാമ്പ്ര കൊമ്പത്ത് വീട്ടിൽ ഭാസ്കരൻ 58 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം. അപകടത്തെ  തുടർന്ന്  ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടകര പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

ഇമ്മാനുവേൽ മാർത്തോമ പള്ളി പഴഞ്ഞി 130-ാമത് ഇടവകദിനവും ഇടവക കൺവെൻഷനും ആഘോഷിച്ചു

തൃശ്ശൂർ: ഇമ്മാനുവേൽ മാർത്തോമ പള്ളി, പഴഞ്ഞി ഇടവകയുടെ 130-ാമത് ഇടവകദിനവും ഇടവക കൺവെൻഷനും ആത്മീയതയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ആഘോഷിച്ചു. വിശ്വാസ നവീകരണവും സേവനബോധവും മുൻനിർത്തിയുള്ള വിവിധ പരിപാടികളോടെയാണ് ദിനാഘോഷം സംഘടിപ്പിച്ചത്.രാവിലെ 8.00 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ പള്ളി മുൻ കേന്ദ്ര സുവിശേഷ സംഘം സെക്രട്ടറി റവ. ജോർജ് വർഗീസ് അച്ഛൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ദൈവവചനത്തിന്റെ ആഴവും വിശ്വാസ പുതുക്കലും ആവിഷ്കരിച്ച സന്ദേശം വിശ്വാസികൾക്ക് ആത്മീയ ഉണർവായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം അങ്ങാടി […]
Read more

മലർവാടി ബാലസംഘം ‘മഴവില്ല്’ ഏരിയതല ചിത്രരചനാ മത്സരം സമാപിച്ചു

തൃശ്ശൂർ: വർണങ്ങളുടെ വിസ്മയോത്സവം എന്നറിയപ്പെടുന്ന മലർവാടി ബാലസംഘം ‘മഴവില്ല്’ സംസ്ഥാന തല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്നംകുളം ഏരിയ തല മത്സരം പെരുമ്പിലാവ് അൻസാർ കോളേജിൽ സമാപിച്ചു. നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ 12 പേർ വിജയികളായി.കടവല്ലൂർ പഞ്ചായത്ത് അംഗം സ്മിതാ മുരളി മത്സരം ഉദ്ഘാടനം ചെയ്തു. മലർവാടി ഏരിയ രക്ഷാധികാരി പി. മുനീർ അധ്യക്ഷത വഹിച്ചു. അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ അബ്ദുൾ റഷീദ്, ഏരിയ കോഡിനേറ്റർമാരായ താജുദ്ദീൻ മൗലവി, ജെബീന ഫാറൂഖ്, പ്രോഗ്രാം […]
Read more

പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂൾ സംയുക്ത വാർഷികാഘോഷം നടത്തി

തൃശ്ശൂർ: പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂളുകളുടെ സംയുക്ത വാർഷികാഘോഷം, അധ്യാപക രക്ഷാകർതൃ, മാതൃസംഗമം എന്നിവയുടെ ഉദ്ഘാടനം മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. എൽപി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ജോളി ജേക്കബിനു യാത്രയയപ്പ് നൽകി. മാനേജർ ടി.കെ.ആദിത്യവർമ രാജ അധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഉണ്ണിക്കൃഷ്ണൻ, ഗോപിക ഗോപാലകൃഷ്ണൻ, രമ്യ വിജിത്ത് എന്നിവർ എൻഡോവ്മെൻ്റുകളുടെയും സമ്മാനങ്ങളുടെയും വിതരണം […]
Read more

വെള്ളറക്കാട്– കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസ്: പഴയ കെട്ടിടം പൊളിക്കാത്തതിൽ പ്രതിഷേധം

തൃശ്ശൂർ: വെള്ളറക്കാട്– കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടം ഇതുവരെ പൊളിച്ച് നീക്കാത്തത് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും പ്രതിഷേധത്തിന് ഇടയാക്കുന്നു. പുതിയ ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ നിലകൊള്ളുന്ന പഴയ കെട്ടിടം, പുതിയ കെട്ടിടത്തിന്റെ ദൃശ്യം മറയ്ക്കുന്ന നിലയിലാണ്.1985-ൽ നിർമ്മിച്ച പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുമരുകൾ വിണ്ട് കീറി, മേൽക്കൂരയുടെ വാർപ്പ് അടർന്ന് വീഴുന്ന അവസ്ഥയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കേരള സർക്കാരിന്റെ 2018–19 പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം […]
Read more

മദ്രാസ് യൂണിവേഴ്സിറ്റി എം.എ പബ്ലിക് പോളിസിയിൽ ജിഷ്ണു ജീവാനന്ദന് ഒന്നാം റാങ്ക്

പാലക്കാട്: മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ പബ്ലിക് പോളിസി വിഷയത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പാലക്കാടിന്റെ അഭിമാനമായി ജിഷ്ണു ജീവാനന്ദൻ. ചെന്നൈയിൽ നടന്ന സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയിൽ നിന്ന് ജിഷ്ണു അവാർഡ് ഏറ്റുവാങ്ങി. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പി. ശങ്കർ, ബ്രമോസ് എയ്റോസ്പേസിന്റെ മുൻ സി.ഇ.ഒ-യും എം.ഡിയുമായ പ്രമുഖ ശാസ്ത്രജ്ഞൻ എ. ശിവത്താനു പിള്ള, മദ്രാസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. റിതാ ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix