Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂൾ സംയുക്ത വാർഷികാഘോഷം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂളുകളുടെ സംയുക്ത വാർഷികാഘോഷം, അധ്യാപക രക്ഷാകർതൃ, മാതൃസംഗമം എന്നിവയുടെ ഉദ്ഘാടനം മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. എൽപി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ജോളി ജേക്കബിനു യാത്രയയപ്പ് നൽകി. മാനേജർ ടി.കെ.ആദിത്യവർമ രാജ അധ്യക്ഷനായി.

സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഉണ്ണിക്കൃഷ്ണൻ, ഗോപിക ഗോപാലകൃഷ്ണൻ, രമ്യ വിജിത്ത് എന്നിവർ എൻഡോവ്മെൻ്റുകളുടെയും സമ്മാനങ്ങളുടെയും വിതരണം നടത്തി.

ഫോട്ടോ അനാച്ഛാദനവും എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള സമ്മാന വിതരണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ബി.നിഷ നിർവഹിച്ചു. യുപി സ്കൂൾ എച്ച്എം ഇൻചാർജ് കെ.ബി.വിദ്യാദേവി, വി.പ്രീജ, പിടിഎ പ്രസിഡൻ്റുമാരായ പി.പി.ബാബു, പി.എസ്.സാജു, റിട്ട. പ്രധാനാധ്യാപകരായ പി.ജി.ശ്രീനിവാസൻ, പി.വി.രാധാമണി, എൻ.ടി. കുഞ്ഞുവറീത്, യുപി സ്റ്റാഫ് സെക്രട്ടറി ജ്യോതിസ് ജോൺ എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer