Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകം വടക്കുംഭാഗം സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സഹകരണ മേഖലയിൽ നൂറു വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള കുമരകം വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് (നമ്പർ 1070)-ൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപ്തി. ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജനകീയമായ ഇടപെടലുകളിലൂടെ നാടിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ബാങ്കിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയായിരുന്നു. എ.പി. ഗോപി, കുഞ്ഞുമോൻ കെ.ജെ. കരീത്ര, ഫാ. ഫിലിപ്പ് കരിശ്ശേരിക്കൽ, വൈശാഖ് പി.കെ., ഉണ്ണികൃഷ്ണൻ നായർ എ.പി., അലൻ കുര്യാക്കോസ്, ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശ്ശേരിൽ, മിനിമോൾ കെ.പി. തുടങ്ങിയ പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു.

വിവിധ മേഖലകളിൽ ബാങ്ക് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Recent News

Advertisement
WhiteswanTV Footer