Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തരൂർ ബിജെപിയിലേക്ക് അല്ല സിപിഎമ്മിലേക്ക് ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തിരഞ്ഞെടുപ്പ് പതിവാതുക്കൾ എത്തിനിൽക്കേ കോൺഗ്രസിന് വലിയ തിരിച്ചടി നൽകാൻ ശശി തരൂർ കച്ചകെട്ടി ഇറങ്ങുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. തിരുവനന്തരപുരം എംപി ശശി തരൂർ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുമെന്നതരത്തിലുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ദുബായിൽ നിർണായക ചർച്ചകൾ നടന്നതായുള്ള സൂചനകളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുമായി ചർച്ച നടത്തുമെന്നാണ് സൂചന.

പണ്ട് മുതൽ തന്നെ കോൺഗ്രസ് പാർട്ടിയിൽ ഭിന്നാഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ് ശശി തരൂർ. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന മഹാ പഞ്ചായത്ത് പരിപാടിയിൽ മൈൻഡ് ചെയ്തില്ലായെന്ന ആരോപണനത്തിൽ ശശി തരൂർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ഒരു സമീപനമായിരുന്നു ഉണ്ടായിരുന്നത്.

കോൺഗ്രസിന്റെ പരിപാടികളിൽ ഒന്നും പങ്കെടുക്കാതെ കെഎൽഎഫിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോകുകയും തുടർന്ന് ഇന്ന് ദുബായിലേക്കും പോവുകയുണ്ടായി.

അതിനിടെയാണ് ഇപ്പോൾ തരൂരിനെ ഒപ്പം നിർത്താൻ സിപിഎം നീക്കം നടത്തുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്. ഇന്ന് രാവിലെയാണ് ശശി തരൂർ ദുബായിലേക്ക് തിരിച്ചത്..  27ന് കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് ഈ യാത്രയെന്നും കേൾക്കുന്നു. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മിൽ നിന്നും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുവെന്നതിൻറെ സൂചന.

തരൂർ സിപിഎമ്മിന് ഒരു വിസ്മയമായി മാറുമോ എന്ന എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന ചോദ്യം. എന്നാൽ തരൂർ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകളാണ് ഉണ്ടായിരുന്നത്. പലപ്പോഴും നരേന്ദ്ര മോദിയെയും ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള ആക്രമണങ്ങളെ പ്രശംശിച്ച് തരൂർ രംഗത്തെത്താറുണ്ടായിരുന്നു. പാർട്ടിയെയും പാർട്ടി നയങ്ങളെയും മറന്ന് അദ്ദേഹം തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്യുമായിരുന്നു.

രാഷ്ട്രീയത്തെക്കാളും വലുത് രാജ്യമാണ് എന്നായിരുന്നു തരൂരിന്റെ വാദം. ഇതെല്ലം കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. തരൂരിന്റെ നിലപാടിനോട് കോൺഗ്രസ് നേതാക്കന്മാർക്ക് അതൃപ്‌തിയാണ് ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു നീക്കം സിപിഎം നടത്തുന്നതിതിന് പിന്നിലെ ലക്ഷ്യം തുടർ ഭരണം പിടിക്കുകയെന്നത് തന്നെയാകുമെന്ന് പറയുന്നവരുമുണ്ട്. മാത്രമല്ല ശശി തരൂരിന് കോൺഗ്രസുമായിയുള്ള അകൽച്ച സിപിഎം മുതലെടുക്കുന്നുവെന്നും പറയുന്നുണ്ട്. എന്നാൽ സിപിഎം ഇത് ഔദ്യഗികമായി സ്ഥിതീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചും തരൂർ പ്രശംസിച്ചിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി തരൂർ മോദി സർക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു. എന്നാൽ ശശി തരൂരിന്റെ പേരിൽ ഉയർന്നു വരുന്നത് ഈ വാർത്ത സത്യമാകുമോയെന്നതാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്.

വയനാട്ടിൽ കോൺഗ്രസിന്റെ ലക്ഷ്യ 2026 എന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ തരൂർ പങ്കെടുക്കുകയും തരൂരിന്റെ തെറ്റിദ്ധാരണകൾ മാറ്റി കോൺഗ്രസ് നേതൃത്വം ചേർത്തുപിടിച്ചതും നാം കണ്ടതാണ്. എന്നാൽ അദ്ദേഹം വീണ്ടും വഴിമാറി പോകുന്ന ഒരു പ്രവണതായാണ് ഉണ്ടാകുന്നത്. ഒരുമിച്ച് നിന്ന് കേരളം പിടിക്കാമെന്നു കോൺഗ്രസ് തീരുമാനിച്ച് മുന്നോട്ട് പോകുമ്പോൾ ശശി തരൂർ സിപിഎമ്മിലേക്ക് പോകുമെന്നുള്ള വാർത്ത കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടിയാകുമെന്നു തന്നെ പറഞ്ഞു വെക്കേണ്ടി വരും.

തനിക്ക് പ്രവർത്തിക്കാനും പാർലമെൻറിൽ സംസാരിക്കാനുള്ള അവസരങ്ങൾ കൂടുതൽ നൽകണമെന്നും സംസ്ഥാനതലത്തിലും ദേശീയ തലത്തിലും സംസാരിക്കാനുള്ള അധികാരം നൽകണമെന്നും അദ്ദേഹം ആവിശ്യപെട്ടിരുന്നു. വിശ്വ പൗരനെന്ന് കോൺഗ്രസ് അവതരിപ്പിച്ച ശശി തരൂർ കൈ വിട്ടു പോകുകയാണെന്നുള്ള ആരോപണങ്ങളും ഉയർന്നു വരുകയാണ്. സ്വന്തമായ നിലപാടുകളും യുവാക്കൾക്ക് പോലും പ്രിയങ്കരനായ ശശി തരൂർ ഇനി സിപിഎമ്മിലേക്ക് ചേർന്നാൽ അത് കോൺഗ്രസിന് തിരിച്ചടിയാകുക തന്നെ ചെയ്യും.

തരൂർ കൂടെയുണ്ടാകുമെന്നു മുതിർന്ന നേതാക്കൾ പ്രതികരിച്ചിരുന്നുവെങ്കിലും ആ വിശ്വാസത്തെ തകർക്കുന്ന തരത്തിലെ വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഈ വാർത്ത ബിജെപിക്കും കോൺഗ്രസിനും കനത്ത പ്രഹരമാകും നൽകുക. ശശി തരൂരിനെപോലെയുള്ള ഒരു നിലപാടിൽ ഉറച്ച് നിൽക്കുന്ന നേതാവിനെ സിപിഎം കൂടെ കൂട്ടുമോ അതോ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും അനുനയിപ്പിച്ച് നേതൃത്വത്തിലേക്ക് ചേർത്ത് നിർത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

Recent News

Advertisement
WhiteswanTV Footer