Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

കുട്ടികളുടെ മൊബൈൽ ഉപയോഗം; ഡിജിറ്റൽ ആസക്തി തടയാൻ ‘ഡി ഡാഡ്’ പദ്ധതി ജില്ലയിൽ തുടക്കമായി

മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച ‘ഡി ഡാഡ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. മലപ്പുറം ജില്ലയിൽ പദ്ധതിയുടെയും ഡി ഡാഡ് സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് തുടക്കമായി.ദേശീയ തലത്തിൽ തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായാണ് ഒരു സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൊബൈൽ ഫോൺ ആസക്തി, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുക, അശ്ലീല സൈറ്റുകൾ സന്ദർശിക്കുക, സോഷ്യൽ മീഡിയയിലെ അമിതമായ ഇടപെടലുകൾ തുടങ്ങിയവ മൂലം കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ കൗൺസലിംഗിലൂടെ പരിഹരിക്കുകയാണ് […]
Read more

കുമരകം കുഴിവേലിപ്പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവം ജനുവരി 27 മുതൽ

കോട്ടയം: കുഴിവേലിപ്പറമ്പ് ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇരുപതാമത് തിരുവുത്സവം ജനുവരി 27 മുതൽ 29 വരെ (മകരം 13 മുതൽ 15 വരെ) വിവിധ ചടങ്ങുകളോടെ നടക്കും. ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ, ചേർത്തല സവ്യസാചി ശാന്തികൾ എന്നിവർ ഉത്സവ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഉത്സവത്തിന്റെ ഒന്നാം ദിനമായ ജനുവരി 27 ചൊവ്വാഴ്ച രാവിലെ നിർമ്മാല്യദർശനം, ഗണപതിഹോമം, പന്തീരടി പൂജ, ഭാഗവതപാരായണം എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സോപാന സംഗീതം, പ്രഭാഷണം എന്നിവയും […]
Read more

ഭാര്യയെ കാറിടിപ്പ് പരിക്കേൽപ്പിച്ച  പ്രതിയായ ഡെനീഷ് റിമാന്റിൽ

തൃശ്ശൂർ:  ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമിപം  ടൂവിലറിൽ പോകുകയായിരുന്ന പരാതിക്കാരിയെ കാർ കുറുകെയിട്ട് തടഞ്ഞ് നിർത്തി വണ്ടി കേറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭയന്ന് വണ്ടിയെടുത്ത് മുന്നോട്ട് പോയ പരാതിക്കാരിയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്ത സംഭവത്തിനാണ് ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് 38 വയസ് എന്നയാളെ എറണാകുളം കലൂരിൽ നിന്നും  പോലീസ് അറസ്റ്റ് ചെയ്തത് .വെള്ളാഞ്ചിറ സ്വദേശിയായ പരാതിക്കാരിയുടെ സ്വർണ്ണം പ്രതി പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ […]
Read more

റാന്നി റോ‍ഡ‍ിൽ‍ വനം വകുപ്പ് ഓഫിസിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടി തുടങ്ങി

കോട്ടയം: എരുമേലി റാന്നി റോ‍ഡ‍ിൽ‍ വനം വകുപ്പ് ഓഫിസിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓട നവീകരണം തുടങ്ങി.  പൊലീസ് സ്റ്റേഷൻ റോഡ് മുതൽ വനം വകുപ്പ് ഓഫിസിനു സമീപത്തുവരെ ഓടയിൽ ഒഴുക്ക് തടസ്സപ്പെട്ടതുമൂലം റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവായിരുന്നു. കഴിഞ്ഞ ആറു മാസം മുൻപ് ദേശീയപാത അതോറിറ്റി അധികൃതർ ഇടപെട്ട് കുറ‍ച്ച് സ്ഥലത്തെ സ്ലാബ് മാറ്റി വൃത്തിയാക്കിയിരുന്നു. എന്നാൽ ഓടയിലെ ജലം വലിയ തോട്ടിലേക്ക് ഒഴുകുന്നതിനുള്ള കലുങ്ക് വരെ മാലിന്യം നീക്കുകയോ ഓട നവീകരിക്കുകയോ ചെയ്തില്ല. ഇതുമൂലം […]
Read more

പാമ്പാടിയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ തകർന്ന നിലയിൽ

കോട്ടയം: പാമ്പാടി വട്ടമലപടി, ആലാംപള്ളി, താലൂക്ക് ആശുപത്രി എന്നിവടങ്ങളിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ അവസ്ഥ പരിതാപകരം. നൂറുകണക്കിന് രോഗികൾ ദിവസേന വന്നുപോകുന്ന ആശുപത്രിക്ക് മുൻപിൽ ടിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ചെറിയ ഒരു കാത്തിരിപ്പുകേന്ദ്രം മാത്രമാണുള്ളത്. ഇവിടെ മൂന്നോ നാലോ ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യമേ ഉള്ളൂ. മഴപെയ്താൽ മുഴുവൻ നനയുന്ന സാഹചര്യം. ഇവിടുള്ള സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടേത് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളും ഇതിനുമുൻപിൽ പാർക്കുചെയ്യുന്നു. ദീർഘദൂര ബസുകൾ ഇവിടെ നിർത്താറുമില്ല. ആലാംപള്ളി കവലയിലിറങ്ങി അര കിലോമീറ്ററോളം നടന്നുവേണം ജനങ്ങൾക്ക് ആശുപത്രിയിലെത്താൻ. കൂടുതൽ […]
Read more

കങ്ങഴ- പത്തനാട്- കുളത്തൂർമൂഴി റോഡ് പുനർനിർമാണം വൈകുന്നു

കോട്ടയം: കങ്ങഴക്കടുത്തു പത്തനാട്- കുളത്തൂർമൂഴി റോഡ് പുനർനിർമിക്കാനായി പൂർണമായി കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തിയിട്ട് രണ്ടരമാസം കഴിഞ്ഞു. പണി ആരംഭിക്കാത്തതിനാൽ പൊടിശല്യത്താൽ വലയുകയാണ് യാത്രക്കാരും പ്രദേശവാസികളും. വാഹനങ്ങൾ പോകുമ്പോൾ പൊടിപറക്കുകയാണ്. വീടിന്റെ ജനാലകളും വാതിലുംപോലും തുറന്നിടാൻ കഴിയുന്നില്ല. ചെറിയ കുട്ടികളടക്കമുള്ളവർക്ക് ചുമയും ശ്വാസംമുട്ടലും പതിവായി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടുപോകുകയാണ്. പൊടി കാരണം ഇരുചക്രവാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മുഖാവരണം ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്. ഇവിടുത്തെ റോഡിലെ പൊടിശല്യം കാരണം സ്കൂൾകുട്ടികൾക്ക് […]
Read more

ചാലക്കുടി നഗരസഭയിൽ റിപ്പബ്ലിക് ദിനാഘോഷം

തൃശ്ശൂർ: 77-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി,നഗരസഭ ഓഫീസ് അങ്കണത്തിൽ, ചെയർപേഴ്സൻആലീസ് ഷിബു ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വൈസ് ചെയർപേഴ്സൻ കെ.വി.പോൾ വായിച്ചു. ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയർപേഴ്സൺ ചൊല്ലി കൊടുത്തു. ആധാർ ലോഗോ ഡിസൈൻ ചെയ്ത് ദേശീയ തലത്തിൽ അംഗീകാരം നേടി ചാലക്കുടി നഗരസഭക്ക് അഭിമാനമായ, അരുൺ ഗോകുലിനെ ആദരിച്ചു.നഗരസഭനടുവം കവികൾ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സിന് തുടക്കം കുറിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനി പോൾ, ഒ എസ് […]
Read more

കുമരകം ആർഎആർഎസിൽ കാർഷിക പരിശീലനം പൂർത്തിയാക്കി വിദ്യാർത്ഥികൾ

കോട്ടയം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ‘ഓർഗാനിക് ഗ്രോവർ’ കോഴ്സിന്റെ ഭാഗമായി വിദ്യാർത്ഥികൾ കുമരകം റീജണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷനിൽ (RARS) ആറു ദിവസത്തെ തീവ്രപരിശീലനം വിജയകരമായി പൂർത്തിയാക്കി. പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഇന്റഗ്രേറ്റഡ് പേസ്റ്റ് മാനേജ്‌മെന്റ്, ബയോ കൺട്രോൾ ഏജന്റുകൾ, ബയോളജിക്കൽ വീഡ് കൺട്രോൾ, വിവിധ കമ്പോസ്റ്റ് നിർമ്മാണ രീതികൾ, അടുക്കള കൃഷിത്തോട്ടം ഒരുക്കൽ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനമാണ് കുട്ടികൾക്ക് ലഭിച്ചത്. കുമരകം RARS മേധാവി ഷീബ റബേക്ക, ഡോക്ടർ […]
Read more

തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടു; കുമരകത്ത് പാലം പണി വൈകുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധം

കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പാലം പണി അധികൃതരുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലായതായി പരാതി. കഴിഞ്ഞ സാമ്പത്തിക വർഷം പാലത്തിന് ഫണ്ട് അനുവദിച്ചെന്ന് കാട്ടി തോട്ടിൽ നിർമ്മിച്ച മൺചിറ (മുട്ട്) നിലവിൽ പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. വൃശ്ചിക വേലിയേറ്റത്തിൽ ആദ്യം നിർമ്മിച്ച മുട്ട് ഒഴുകിപ്പോയെങ്കിലും, വീണ്ടും ഇരുവശങ്ങളിലും മുട്ടിട്ട് ഉറപ്പിച്ചതല്ലാതെ പാലം പണിയുടെ കാര്യത്തിൽ ഇതുവരെയും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പതിനഞ്ചാം വാർഡിലെയും പതിനാറാം വാർഡിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ഈ തോടിന് […]
Read more

ബിജെപി പാലാ നിയോജക മണ്ഡലം യോഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ബിജെപി പാലാ നിയോജക മണ്ഡലം ബി.എൽ.എ മാരുടെയും (BLA), കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംയുക്ത യോഗം ബിജെപി ദേശീയ സമിതി അംഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. പാലായിൽ നടന്ന ചടങ്ങിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടി പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix