തൃശ്ശൂർ: ആളൂർ പറമ്പിറോഡിന് അടുത്തുള്ള മുസ്ലിം പള്ളിക്ക് സമിപം ടൂവിലറിൽ പോകുകയായിരുന്ന പരാതിക്കാരിയെ കാർ കുറുകെയിട്ട് തടഞ്ഞ് നിർത്തി വണ്ടി കേറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഭയന്ന് വണ്ടിയെടുത്ത് മുന്നോട്ട് പോയ പരാതിക്കാരിയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തുകയും ചെയ്ത സംഭവത്തിനാണ് ആളൂർ വെള്ളാഞ്ചിറ പാലപ്പെട്ടി ഉന്നതി സ്വദേശി വല്ലിയങ്കൽ വീട്ടിൽ ഡെനീഷ് 38 വയസ് എന്നയാളെ എറണാകുളം കലൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്
.വെള്ളാഞ്ചിറ സ്വദേശിയായ പരാതിക്കാരിയുടെ സ്വർണ്ണം പ്രതി പണയം വെച്ചത് തിരികെ എടുത്ത് കൊടുക്കാത്തതിനെ സംബന്ധിച്ച് പരാതിക്കാരി ആളൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്താലാണ് പ്രതി പരാതിക്കാരിയെ ആക്രമിച്ചത്. ഡെനീഷ് ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2345 ലിറ്റർ സ്പിരിറ്റും 954 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും സഹിതം അറസ്റ്റിലായ കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബി ഷാജിമോൻ, എസ് ഐ കെ ടി ബെന്നി, എസ് ഐ ജയകുമാർ, ജി എസ് സി പി ഒ രാഗേഷ്, സി പി ഒ മാരായ ഹരികൃഷ്ണൻ, ആഷിക്, വിശാഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുള്ളത്.




