Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തം

തൃശ്ശൂർ: തൃശ്ശൂർ വേലൂർ കിരാലൂരിൽ അടഞ്ഞ് കിടക്കുന്ന എണ്ണ നിർമ്മാണ കമ്പനിയുടെ വളപ്പിൽ തീപിടിത്തമുണ്ടായി. രണ്ടര ഏക്കറിലധികം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് തീ വേഗത്തിൽ പടർന്ന് കമ്പനിയുടെ ഗോഡൗണിലേക്കും പരിസരത്തേക്കും വ്യാപിച്ചു. ഗോഡൗണിലും പറമ്പിലും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിനശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല; സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Read more

തെരുവ് നായയുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി വെട്ടുകാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വെട്ടുകാട് രായമരയ്ക്കാർ വീട്ടിൽ ഹംസയുടെ മക്കളായ ഫായിസ ഫാത്തിമ (10), അസീം (5) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുട്ടികൾക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം […]
Read more

ട്രാഫിക് നിയമ ബോധവത്കരണം നടത്തി

മലപ്പുറം: താനൂർ എസ്എംഎം ഹയർ സെക്കന്ററി സ്കൂൾ രായിരിമംഗലത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ പ്രവത്തനങ്ങൾ നടന്നു. താനൂർ അങ്ങാടിയിൽ കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാത്തവർ, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർ എന്നിവർക്ക് സ്നേഹത്തോടെ നിയമങ്ങൾ അനുസരിച്ച് ആയിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത് എന്ന നിർദേശങ്ങൾ നൽകി. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരും കാൽനട യാത്രകാരും പാലിക്കേണ്ട നിയമങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്നേഹത്തോടെയുള്ള കുട്ടികളുടെ നിർദേശങ്ങൾ വളരെ താത്പര്യത്തോടെ ആണ് […]
Read more

കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ; കൊടിഞ്ഞിയിൽ ആവേശം വിതറി വിളംബര ജാഥയും ഐക്യദാർഢ്യ സംഗമവും

മലപ്പുറം: 2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കാനിരിക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊടിഞ്ഞിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അകം (AKAM) സാംസ്കാരിക വേദി, കൊടിഞ്ഞിയിലെ വിവിധ ക്ലബ്ബുകൾ, കൂട്ടായ്മകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ വോയ്സ് ഓഫ് ഡിസേബിൾഡ് നന്നമ്പ്രയുടെ നേതൃത്വത്തിലാണ് വിളംബര ജാഥയും പ്രതിജ്ഞയും നടത്തിയത്. വിളംബര ജാഥയും ഉദ്ഘാടനവുംകൊടിഞ്ഞി പാലാ പാർക്ക് മുതൽ ഫാറൂഖ് നഗർ വരെ സംഘടിപ്പിച്ച കൂട്ട ഓട്ടവും വിളംബര […]
Read more

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് മണപ്പാടം വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടം ഉണ്ടായത്. നെന്മാറ ചിറ്റിലഞ്ചേരി സ്വദേശികളായ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. രാധിക (പള്ളിക്കാട് കോഴിപാടം, ചിറ്റിലഞ്ചേരി) ആര്യശ്രീ രാജൻ (ചിറ്റിലഞ്ചേരി) ചന്ദ്രൻ (ഓട്ടോ ഡ്രൈവർ )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ വടക്കഞ്ചേരിയിലെ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം […]
Read more

റോഡ് നവീകരണം; പാതയുടെ വീതി കൂടുമ്പോഴും ഇടുങ്ങിയ പാലം പ്രതിസന്ധി

പാലക്കാട്: തിരുവഴിയാട് വരെ ടാറിങ് പൂർത്തിയാക്കിയ നെന്മാറ–ഒലിപ്പാറ റോഡിൽ ശേഷിക്കുന്ന ഒലിപ്പാറ വരെയുള്ള ഭാഗത്ത് ടാറിങ്ങിനു മുൻപ് ചെയ്യേണ്ട ജോലികൾ ഇന്നോ നാളെയോ തുടങ്ങും. ഇതിനുള്ള സാമഗ്രികൾ ശേഖരിച്ചു വരികയാണ്. ആകെയുള്ള 10.8 ൽ 3.3 കി.മീറ്റർ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻ നിശ്ചയിച്ച പ്രകാരം 23ന് ആരംഭിക്കേണ്ട നവീകരണ പ്രവർത്തനം പല കാരണത്താൽ 4 ദിവസം നീണ്ടുപോയി. കരാർ വ്യവസ്ഥപ്രകാരം തയാറാക്കിയ കലണ്ടർ പ്രകാരം 9 ദിവസം വേണ്ടിവരുമെന്നു പറയുന്ന ആദ്യഘട്ട ജോലി 31ന് തീർക്കേണ്ടതായിരുന്നു. അടുത്ത […]
Read more

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഹോദരങ്ങൾ

പാലക്കാട്: ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സഹോദരങ്ങള്‍ക്ക് സംസ്ഥാന കലോത്സവത്തിലും ഉറുദു പദ്യം ചൊല്ലലില്‍ മികച്ച നേട്ടം. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ റിയ ലൂക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും സഹോദരന്‍ ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ധ്യാന്‍ ലൂക്ക് ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഉറുദു പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് നേടിയത്. സംസ്ഥാന കലോത്സവത്തില്‍ ദിയ ലൂക്ക് തുടര്‍ച്ചയായി നാലാം തവണയാണ് എഗ്രേഡ് കരസ്ഥമാക്കുന്നത്. ധ്യാന ലൂക്ക് സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരത്തിലാണ് […]
Read more

എംഎൽഎ– മുതലപ്പാറ റോഡ് കോൺക്രീറ്റ് ചെയ്തു

പാലക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. എൽദോയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നെന്മാറ പഞ്ചായത്തിലെ എംഎൽഎ–മുതലപ്പാറ റോഡ് കോൺക്രീറ്റ് ചെയ്തു. വർഷങ്ങളായി പ്രദേശവാസികൾ നേരിട്ടിരുന്ന ഗതാഗത ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി. മഴക്കാലത്ത് ചെളിയും വെള്ളക്കെട്ടും കാരണം യാത്ര ദുഷ്കരമായിരുന്ന റോഡാണ് ഇപ്പോൾ പൂർണ്ണമായി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സ്കൂൾ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അടിയന്തര സേവനങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും സുഗമമായ ഗതാഗത സൗകര്യം ലഭിക്കും. പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് […]
Read more

താമരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സുരക്ഷ പെയിൻ ആൻഡ്പാലിയേറ്റീവ താമരശ്ശേരി നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ചുങ്കത്ത് നടക്കുന്ന താമരശ്ശേരി ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പെറ്റ് ഷോയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയും അമ്യൂസ്മെൻറ് പാർക്കിന്റെ ഉദ്ഘാടനം സുരക്ഷാ പാലിയേറ്റീവ് താമരശ്ശേരി സോണൽ രക്ഷാധികാരി കെ ബാബുവും നിർവഹിച്ചു. ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ ഗ്രാമപഞ്ചായത്ത് […]
Read more

ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും

കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തുനിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ നേരത്തെ എത്തിച്ചിട്ടുണ്ട്. ഇരുഭാഗത്തും വലത് തുരങ്കത്തിന്റെ പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയാണ്. കള്ളാടിയിൽ തുരങ്കമുഖംവരെയുള്ള “കട്ട് ആൻഡ് കവർ’ പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി – ചൂരൽമല റോഡിൽനിന്ന് തുരങ്കമുഖംവരെയുള്ള 180 മീറ്റർ മണ്ണ് കുഴിച്ച് തുരങ്കത്തിന് സമാനമായി ടണൽ നിർമിക്കുന്നതാണിത്. ആനക്കാംപൊയിൽ ഭാഗത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix