Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രാഫിക് നിയമ ബോധവത്കരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനൂർ എസ്എംഎം ഹയർ സെക്കന്ററി സ്കൂൾ രായിരിമംഗലത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണ പ്രവത്തനങ്ങൾ നടന്നു. താനൂർ അങ്ങാടിയിൽ കുട്ടികൾ ഹെൽമെറ്റ്‌ ധരിക്കാത്തവർ, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവർ എന്നിവർക്ക് സ്നേഹത്തോടെ നിയമങ്ങൾ അനുസരിച്ച് ആയിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത് എന്ന നിർദേശങ്ങൾ നൽകി.

വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരും കാൽനട യാത്രകാരും പാലിക്കേണ്ട നിയമങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്നേഹത്തോടെയുള്ള കുട്ടികളുടെ നിർദേശങ്ങൾ വളരെ താത്പര്യത്തോടെ ആണ് യാത്രക്കാർ ഏറ്റെടുത്തത്. പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ ഹനീഫ. കെ യുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി പി ടി എ പ്രസിഡന്റ്‌ ശ്രീ വൈ. പി. ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. സ്കൗട്ട്മാസ്റ്റർ ശ്രീ ബിജി മാത്യു മാസ്റ്റർ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി രമിത ടീച്ചർ, സ്വാലിഹ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer