തൃശ്ശൂർ: വർണങ്ങളുടെ വിസ്മയോത്സവം എന്നറിയപ്പെടുന്ന മലർവാടി ബാലസംഘം ‘മഴവില്ല്’ സംസ്ഥാന തല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്നംകുളം ഏരിയ തല മത്സരം പെരുമ്പിലാവ് അൻസാർ കോളേജിൽ സമാപിച്ചു.
നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ 12 പേർ വിജയികളായി.കടവല്ലൂർ പഞ്ചായത്ത് അംഗം സ്മിതാ മുരളി മത്സരം ഉദ്ഘാടനം ചെയ്തു. മലർവാടി ഏരിയ രക്ഷാധികാരി പി. മുനീർ അധ്യക്ഷത വഹിച്ചു. അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ അബ്ദുൾ റഷീദ്, ഏരിയ കോഡിനേറ്റർമാരായ താജുദ്ദീൻ മൗലവി, ജെബീന ഫാറൂഖ്, പ്രോഗ്രാം കൺവീനർ എ.കെ. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ടി. റുക് സാന രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
മത്സര വിധികർത്താക്കളായ സലീൽ സൈമൻ, ഷിജിത എന്നിവർ പങ്കെടുത്തു.അങ്കണവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്രയോൺ, ജലഛായ വിഭാഗങ്ങളിലായിരുന്നു മത്സരം. അയാൻ മുഹമ്മദ്, മറിയം ഈസ, ഇസ്സ മറിയം പി.എസ്., അഷ്മിൽ എ.എ., അമയ എം.എം., ആയിഷ ജന്ന, ആനന്ദ് വി.എസ്., ഹംദാ കാസ്മി, ഹയ കാസ്മി, റയാൻ മുഹമ്മദ്, മുഹമ്മദ് ഷെജിൽ, ജാസ്മിൻ എന്നിവർ വിവിധ കാറ്റഗറികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പി. മുനീർ സമ്മാനദാനം നടത്തി. നൂറ്റമ്പതോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ജിഐഒ ഏരിയ പ്രസിഡൻറ് ഷെഹബിയ എം.കെ., മുഹ്സിന പി.എ., വഫിയ കമറുദ്ദീൻ, എം.എച്ച്. ജാസ്മിൻ, ജംഷീറ അജാസ്, ഷെഹരിയ എം.കെ., ജസി ഫഹദ് എന്നിവർ നേതൃത്വം നൽകി.




