Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സിനിമയെ വെല്ലുന്ന രക്ഷാപ്രവർത്തനം; മരണമുനമ്പിൽ നിന്ന് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് നടക്കാവ് പോലീസ്

കോഴിക്കോട്: അവസാന നിമിഷം വരെ പൊരുതിയ പോലീസ് സംഘം മരണത്തിന്റെ വക്കിലായിരുന്ന യുവാവിനെ ജീവിതത്തിലേക്ക് ജീവിതത്തിലേക്ക് തിരികെക്കയറ്റി. പ്രണയനൈരാശ്യത്തെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്. തുമ്പായത് ഒരു ഫോൺ : കോൾകഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് നടക്കാവ് എ.എസ്.ഐ പി. സുനീഷിന് സന്ദേശം ലഭിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ലെന്നും അവസാന ടവർ ലൊക്കേഷൻ നടക്കാവ് സ്റ്റേഷൻ പരിധിയിലാണെന്നുമായിരുന്നു വിവരം. ഫോട്ടോയും ഫോൺ നമ്പറും […]
Read more

കണ്ണൂക്കരയില്‍ കണ്ടത് പുലിയല്ല; വനം വകുപ്പ് പരിശോധനയില്‍ തെളിഞ്ഞു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണ കണ്ണൂർക്കര ജുമാ മസ്ജിദിന് കണ്ടത് പുലിയല്ലെന്ന് വനം വകുപ്പ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ തളിപ്പറമ്പ് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷൻ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഓഫീസർമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവർ നടത്തിയ പരിശോധന യില്‍ പുലിയുടെ കാല്‍പ്പാടുകളോ മറ്റു അടയാളങ്ങളോ കണ്ടെത്തിയില്ല. പുലിയെ കണ്ടെന്ന വാർത്ത പരന്നതിനെ തുടർന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. […]
Read more

തലശ്ശേരിയില്‍ ‘ഡിജിറ്റല്‍ അറസ്റ്റു തട്ടിപ്പ്’; വയോധികന് നഷ്ടമായത് 45 ലക്ഷം രൂപ

കണ്ണൂർ: രാജ്യ വിരുദ്ധ സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്‌ ‘ഡിജിറ്റല്‍ അറസ്റ്റ്’ നാടകം നടത്തി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു.തലശ്ശേരി കുയ്യാലി സ്വദേശി തമ്പാൻ കോമത്ത് തച്ചോളിയൻ ആണ് വൻ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ വയോധികന്റെ പരാതിയില്‍ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2025 ഡിസംബർ മാസം മുതല്‍ 2026 ജനുവരി 7 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം പരാതിക്കാരനെ ബന്ധപ്പെട്ടത്. പരാതിക്കാരന്റെ പേരില്‍ […]
Read more

ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷം. ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി പയ്യന്നൂരിലുടനീളം പോസ്റ്ററുകള്‍ പതിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. 6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, 3 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗൂണ്ടകളെ ഇറക്കി ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മര്‍ദ്ദിച്ചത് […]
Read more

അലുമനി പ്രൊഫൈൽ പ്രകാശനം ചെയ്തു

മലപ്പുറം: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ കരിയർ-അക്കാദമിക് പ്രൊഫൈൽ പ്രകാശനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനം പൂർത്തീകരിച്ച 300 വിദ്യാർത്ഥികളുടെ കരിയർ പ്രൊഫൈൽ ആണ് ഒന്നാം ഘട്ടത്തിൽ ക്രോഡീകരിച്ചത്. പ്രിൻസിപ്പൾ ടി കെ ഹംസ പ്രകാശന കർമ്മം നിർവ്വഹിച്ചു. എൻ എസ് എസ് ലീഡർ കെ എ ഫാത്തിമ റിഫ്‌വാന, കരിയർ ക്ലബ്ബ് മെമ്പർ കെ അലീന എന്നിവർ പുസ്തകം ഏറ്റു വാങ്ങി.
Read more

മുളങ്കുഴ– ചിങ്ങവനം റോഡിൽ ജനങ്ങൾക്ക് ദുരിതമായി പൈപ്പിടൽ തുടരുന്നു

കോട്ടയം: ജല അതോറിറ്റി മാസങ്ങളായി നടത്തുന്ന പൈപ്പ് ഇടൽ തീരുന്നില്ല, ജനം ദുരിതത്തിൽ. മുളങ്കുഴ– ചിങ്ങവനം റോഡിൽ നാലര കിലോമീറ്ററാണ് ഇരുവശവും പൈപ്പിടാനായി കുഴിച്ചത്. പൈപ്പ് ഇട്ടതിന് ശേഷം മണ്ണിടുക മാത്രമാണ്  ചെയ്തിരിക്കുന്നത്. പാക്കിൽ കവല മുതൽ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ സൈഡ് കൊടുക്കാനായി റോഡിന്റെ വശങ്ങളിലേക്ക് ഇറക്കിയാൽ താഴ്ന്നുപോകുന്നു. കാരമൂട് പള്ളിക്കു മുൻവശം മുതൽ പാക്കിൽ കവലയിലേക്കുള്ള റോഡിൽ ഇരുന്നൂറ് മീറ്റർ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് ഡ്രൈവർമാർ പറയുന്നു. പന്നിമറ്റം എഫ്സിഐ ഗോഡൗണിൽ […]
Read more

മാള മേലഡൂരിൽ പത്ര ഏജൻ്റിനെ വെട്ടി പരിക്കേൽപ്പിച്ചു

തൃശ്ശൂർ: മേലഡൂരില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ പത്ര ഏജൻ്റിനെ വെട്ടിപ്പരുക്കേല്‍പിച്ചു. മലയാള മനോരമ എടയാറ്റൂര്‍ ഏജന്റ് പ്ലാശേരി വര്‍ഗീസിനാണ് (65)വെട്ടേറ്റത് ‘ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വര്‍ഗീസിന്റെ ഇടതുകയ്യിലെ തള്ളവിരല്‍ അറ്റു. വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇടതു കൈവണ്ണയില്‍ ആഴത്തിലുള്ള മുറിവും താടിയെല്ലിനു പൊട്ടലും തലയുടെ പുറകു വശത്തു പരുക്കുമുണ്ട്. വിതരണത്തിനായി മേലഡൂര്‍ ജംക്ഷനില്‍ ഇറക്കിയ പത്രങ്ങള്‍ തരം തിരിക്കുന്നതിനിടെയായിരുന്നു സംഭവം. വര്‍ഗീസിനൊപ്പം ഇതേ സമയം ഉണ്ടായിരുന്ന പത്രവിതരണക്കാരെ ബലമായി […]
Read more

മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം അവസാനഘട്ടത്തിൽ

കോട്ടയം: മുണ്ടക്കയത്തു കായിക വിനോദങ്ങൾക്ക് ആധുനിക സൗകര്യങ്ങളൊരുക്കി പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി. ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന സർക്കാർ പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വികസനഫണ്ടിൽനിന്ന്‌ ഒന്നേകാൽ കോടി രൂപ അനുവദിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങൾക്ക് ഇവിടെ ഇനി ആധുനിക സംവിധാനങ്ങളോടുകൂടിയ സൗകര്യമുണ്ടാകും. ഗ്രൗണ്ടിനുചുറ്റും വേലി, കാണികൾക്ക് കളികൾ ആസ്വദിക്കുവാനുള്ള ഗ്യാലറി എന്നിവയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി. ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കും. സ്റ്റേഡിയത്തിലേക്കുള്ള […]
Read more

കുടിവെള്ള പദ്ധതിയുടെ സമീപത്തെ തടയണയിൽ ഫാക്ടറി മാലിന്യം തള്ളി

കോട്ടയം: വാഴുരിൽ കുടിവെള്ള പദ്ധതിയുടെ സമീപത്തെ തടയണയിൽ ഫാക്ടറി മാലിന്യംതള്ളി. ഇതോടെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. വാഴൂർ എട്ടാം വാർഡിലെ  പതിനെട്ടാംമൈൽ പൈക്കല്ലിൽ തോട്ടിലെ നരിയങ്കൽ കുടിവെള്ള പദ്ധതിയിലെ വെള്ളമാണ് മലിനമായത്. ഈ കഴിഞ്ഞദിവസം രാത്രിയിൽ ടാങ്കർ ലോറിയിലെത്തിച്ച മാലിന്യം തോട്ടിലേക്ക് തള്ളിയതാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം തടയണയിൽ കെട്ടിക്കിടക്കുകയാണ്. ഇതിനോട്  ചേർന്നുള്ള കിണറ്റിലെ വെള്ളവും മലിനമായി. ദുർഗന്ധവും നിറവ്യത്യാസവുമുള്ളതിനാൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. ഇതോടെ പമ്പിങ് നിർത്തിവെച്ചു. ഇവിടെയുള്ള തടയണയിലെ വെള്ളം തുറന്നുവിട്ടാൽ […]
Read more

കരിപ്പൂരിന് വീണ്ടും തിരിച്ചടി; പുതിയ ലാൻഡിങ് സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റാൻ നീക്കം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നതിനായി എത്തിച്ച അത്യാധുനിക ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം (ഐ.എൽ.എസ്) കൊൽക്കത്ത വിമാനത്താവളത്തിലേക്ക് മാറ്റാൻ നീക്കം. മൂന്ന് കോടിയിലേറെ രൂപ വിലവരുന്ന വിദേശനിർമ്മിത ഐ.എൽ.എസ് കഴിഞ്ഞ മാസമാണ് കരിപ്പൂരിലെത്തിച്ചത്.ഈ അത്യാധുനിക സംവിധാനം കൊൽക്കത്തയിലേക്ക് മാറ്റിയാൽ, പകരം സംവിധാനം കരിപ്പൂരിലെത്താൻ ഉണ്ടാകുന്ന കാലതാമസം വിമാനങ്ങളുടെ ലാൻഡിങ്ങിനെ വരെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. റൺവേ സുരക്ഷാ പ്രതലത്തിന്റെ (റെസ) വിപുലീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ 80 ശതമാനത്തോളം പൂർത്തിയാകുന്നതോടെ പുതിയ ഐ.എൽ.എസ് സ്ഥാപിക്കാനായിരുന്നു അധികൃതർ പദ്ധതിയിട്ടിരുന്നത്. 2020 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix