Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

സുനിത വില്യംസ് സാദിഖലി തങ്ങളെ സന്ദർശിച്ചു

മലപ്പുറം: ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി ലീഗ് അദ്ധ്യക്ഷൻസാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. ‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്. ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്’. അവർ ചോദിച്ചു ‘പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്’. […]
Read more

മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം ആംബുലൻസ് സർവീസ് ആരംഭിച്ചു

തൃശ്ശൂർ: മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം പുതിയൊരു സേവന രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു ആധുനിക സജ്ജീകരണത്തോടു കൂടിയ പുതിയ ആംബുലൻസ് സർവീസും മൊബൈൽ ഫ്രീസറും ഓപ്ഷൻ സൗകര്യവും എല്ലാം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുവാൻ ഉള്ള സൗകര്യം ആണ് സമാജം ഒരുക്കിയിരിക്കുന്നത് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  സനിഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു  ക്ഷേത്രം പ്രസിഡന്റ്  ‘കെ എൻ വിശാലക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു പത്മശ്രീ പെരുവനം കുട്ടൻ ന്മാരാർ മുഖ്യപ്രഭാഷണം നടത്തി ക്ഷേത്രം സെക്രട്ടറി […]
Read more

ചാലക്കുടി തിരുനാൾ ആലോചനയോഗം നടത്തി

തൃശ്ശൂർ: ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ  വിശുദ്ധ സെബസ്ത്യാനോസിന്റെ   അമ്പു തിരുനാൾ 2026 ഫെബ്രുവരി 6, 7, 8, 9 തീയതികളിൽ ആഘോഷിക്കുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യുടെ അധ്യക്ഷതയിൽ  ആലോചന യോഗം നടത്തി. വികാരി വർഗീസ് പാത്താടൻ വിഷയാവതരണം നടത്തി. ചാലക്കുടി ഡി എസ് പി വി കെ രാജു രാജു, തഹസീൽദാർ ഷൈജു , മുൻസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു,സഹ വികാരിമാരായ ഫാദർ ക്രിസ്റ്റി ചിറ്റക്കര ഫാദർ അഖിൽ തണ്ടിയേക്കൽ ‘ എന്നിവരും വിവിധ […]
Read more

മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍  സ്ഥലത്തെ അടിക്കാടുകളും പയർ കൃഷിയും കത്തി നശിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടുകളും പയറും കത്തി നശിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പിടുത്തം അറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്തുവാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ജീവനക്കാര്‍ കുന്ന് പ്രദേശത്തേക്ക് നടന്നു കയറി തീ തല്ലി അണക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠന പ്രയത്‌നത്തിന് ശേഷമാണ് തീയണക്കുവാന്‍ സാധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിയപ്പോഴേക്കും തീ പിടിത്തും വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരും തന്നെ ചപ്പു ചവറുകള്‍ക്കും,പുല്ലിനോ തീ ഇടരുതെന്നും,വാഹനങ്ങളില്‍ […]
Read more

അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു

തൃശ്ശൂർ: അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. അന്നനാട് ചെറപ്പണത്ത് ജോണിയുടെ പറമ്പിലെ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. സമീപത്ത് നിരവധി വീടുകള്‍ ഉള്ള മേഖലയായതിനാല്‍അപകട സാധ്യതയേറെയായിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സീനിയര്‍ ഓഫീസര്‍ പി.ഒ.വര്‍ഗ്ഗീസ്, എ.വി.രെജു, പി.എസ്. സന്തോഷ് കുമാര്‍, സി. ജയകൃഷ്ണന്‍, പി.എസ്. മിഥുന്‍, പി.എ. മജീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]
Read more

കൊരട്ടി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തൃശ്ശൂർ: ദേശീയപാതയില്‍ കൊരട്ടി സമീപം ഓടി കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കാട്ടുകാരന്‍ ജോര്‍ജ്ജിന്റെ മാരുതി കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കാർ കത്തി നശി്ച്ചു. എറണാകുളം ഭാഗത്ത് തൃശ്ശൂരിലുള്ള വീടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കാറിന്റെ മുന്‍വശത്ത് നിന്ന് തീ വരുന്നത് കണ്ടത്തിനെ തുടര്‍ന്ന് ജോര്‍ജ്ജ് കാര്‍ നിറുത്തകയും കാറിലുണ്ടായിരുന്ന അമ്മ ജിന്‍സി. സഹോദരി നീതു […]
Read more

ശ്വാസംമുട്ടി വെട്ടിപ്പറമ്പ്; യാത്രക്കാർക്ക് മാസ്കും ചുമ മരുന്നും വിതരണം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: തകർന്നു കിടക്കുന്ന റോഡിലെ പൊടിശല്യം കാരണം പൊറുതിമുട്ടിയ വെട്ടിപ്പറമ്പ് നിവാസികൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങി. മാസങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും മാസ്കുകളും ചുമമരുന്നും വിതരണം ചെയ്തായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. റോഡിലെ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് പണി പാതി വഴിയിൽ നിലച്ചതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉയരുന്ന പൊടി സമീപത്തെ വീടുകളിലും വ്യാപാര […]
Read more

അഞ്ഞൂർ പാർക്കാടി പൂരം ഇന്ന്

തൃശ്ശൂർ: പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരം ഇന്ന് നടക്കും. രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് കലം കരിക്കൽ ചടങ്ങ് നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റം ഉണ്ടാകും. 3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി എന്നിവിടങ്ങളിലെ പ്രാദേശിക പൂരങ്ങൾ […]
Read more

ചിറങ്ങരയില്‍ദേശീയപാതയില്‍ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തിയിടിഞ്ഞു വീണു

തൃശ്ശൂർ: ദേശീയപാതയില്‍ ചിറങ്ങരയില്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തിയിടിഞ്ഞു വീണു.ഒഴിവായത് വലിയ അപകടം.നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയാണ് ഭിത്തികള്‍ ഇടിഞ്ഞു വീഴാന്‍ കാരണം.നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുവാന്‍ ബന്ധപ്പെട്ട ദേശീയപാതയുടേയോ നിര്‍മ്മാണ കമ്പനിയുടെയോ ഉദ്യോഗസ്ഥരൊന്നും തന്നെ നിര്‍മ്മാണ സ്ഥലത്തില്ലാത്ത അവസ്ഥയാണ്.സൈഡ് ഭിത്തി നിര്‍മ്മിക്കുന്ന ക്രോണ്‍ക്രീറ്റ് സ്ലാബ്ബ് നിർമ്മാണത്തിനിടയിൽ മുകളില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.സംഭവം നടക്കുമ്പോൾ വാഹനങ്ങൾ ഒന്നും വരാതിരുന്ന കാരണം വലിയ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് എറണാകുളം ഭാഗത്തേക്ക് […]
Read more

ചാവക്കാട് ബ്ലാങ്ങാട് കടലിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് കടലിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് വടകര പയ്യോളി മനയിൽ വീട്ടിൽ മനോജ് കുമാറാണ് (52)മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാൾ കടലിൽ ചാടുകയായിരുന്നു. ഉടൻ അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix