കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026 ആരംഭിച്ചു
തൃശ്ശൂർ : കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026-ന് ആദ്യ ദിനത്തിൽ ഔപചാരിക തുടക്കമായി. ഫാദർ വി. എം. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സജയ് ജോസ് അച്ഛന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു. തുടർന്ന് വേദപുസ്തക വായനയ്ക്ക് ശേഷം തിരുമേനി ഉദ്ഘാടന സന്ദേശം നൽകി. ഫാദർ സക്കറിയ തോമസ് പുതുപ്പള്ളി വചന ശുശ്രൂഷ നിർവഹിച്ചു.
Read more