തൃശ്ശൂർ : എസ്.എഫ്.ഐ കുന്നംകുളം ഏരിയ സമ്മേളനം 2026 ജനുവരി 27ന് പഴഞ്ഞിയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴഞ്ഞി വൺവെ ജംഗ്ഷനിൽ ഇന്ന് രാവിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. എൻ. സത്യൻ ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ കുന്നംകുളം ഏരിയ പ്രസിഡന്റ് അക്ഷയ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം എൻ. കെ. ഹരിദാസൻ, എസ്.എഫ്.ഐ പഴഞ്ഞി ലോക്കൽ സെക്രട്ടറി എം. എം. അമീൻ എന്നിവർ അഭിവാദ്യം ചെയ്തു.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സംഘടനാ പരിപാടികളും വിദ്യാർത്ഥി വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.




