Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരേ സിപിഎം അക്രമം; പയ്യന്നൂരില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ രാഷ്ട്രീയ സംഘര്‍ഷം. ടി.ഐ. മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി പയ്യന്നൂരിലുടനീളം പോസ്റ്ററുകള്‍ പതിച്ചതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. 6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, 3 ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഗൂണ്ടകളെ ഇറക്കി ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മര്‍ദ്ദിച്ചത് എംഎല്‍എയുടെ ആളുകളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രിയദര്‍ശിനി ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer