തൃശ്ശൂർ: ഇന്നലെ നടന്ന കുന്നംകുളം മുനിസിപ്പാലിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പോർക്കളെങ്ങാട് അർബൻ ഫാമിലി ഹെൽത്ത് സെന്ററിനെ കുന്നംകുളം മുനിസിപ്പാലിറ്റി ആദരിച്ചു. സംസ്ഥാന സർക്കാർ കായകൽപ്പ് അവാർഡിൽ (രണ്ടായിരത്തി ഇരുപത്തിമൂന്ന് –ഇരുപത്തുനാല്) ഒന്നാം സ്ഥാനം നേടിയതിനുള്ള അംഗീകാരമായിരുന്നു ഇത്.ചടങ്ങിൽ ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്വാതി, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലന്റെ കയ്യിൽ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി. അശ്വതി, ഗ്രീഷ്മ, ജീത്തു, ശ്രുതി, ശ്യാമിലി, രഹന, ശോഭന, പ്രീതി, അജിത, നിജ, സ്വനേന്ദു, ലിജി, രഘുനാഥൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






