തിരുവനന്തപുരം: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് ഗായകനായി എത്തുന്ന പൂവാലേ.. തുമ്പപ്പൂവാലേ എന്ന ഓണപ്പാട്ടിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരത്ത് നടക്കും. വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ഹോട്ടൽ സൗത്ത് പാർക്കിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഗാനം പുറത്തിറക്കുന്നത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പോളിഗൺ ഐ മീഡിയ പുറത്തിറക്കുന്ന ഗാനം എഴുതിയിരിക്കുന്നത് രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിത്ത ബികെ ഹരികുമാറാണ്.
പ്രശസ്ത സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണം ഒരുക്കിയിരിക്കുന്ന ഗാനത്തിന് ദൃശ്യമികവ് പകർന്നിരിക്കുന്നത് സംവിധായകൻ ഡിജോ ജോസ് ആന്റണിയാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഓണപ്പാട്ടിന്റെ പുതിയ കാലത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്ന് പോളിഗൺ ഐ മീഡിയ വ്യക്തമാക്കുന്നു.











