മുംബൈ: നവി മുംബൈയിൽ ഒടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കല്ല് ട്രെയിനിലേക്കല്ല, വശത്തേക്കാണ് എറിഞ്ഞതെന്നുമാണ് യുവാവിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുവാവ് കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുന്നത് കാണാം.
Navi Mumbai Viral Video: Man Allegedly Makes Obscene Gestures at Local Train Passengers, Claims Stunt Was for a Reel
— T.I.N.NETWORK NEWS AGENCY (@Tinuniversee) August 19, 2026
A viral video from Digha in Navi Mumbai allegedly shows a man making obscene gestures toward passengers and appearing to throw stones at passing local trains. The… pic.twitter.com/UyRq8mkHCM
നല്ല തിരക്കുള്ള ട്രെയിനിന് നേരെയായിരുന്നു ഇയാളുടെ ക്രൂരത. ദിഘയിലെ റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ് കടന്നുപോകുന്ന ലോക്കൽ ട്രെയിനിന് കല്ലെറിയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. യാത്രക്കാർക്ക് നേരെ ഇയാൾ അസഭ്യ ആംഗ്യങ്ങൾ കാണിക്കുന്നതും കാണാമായിരുന്നു. നോർത്ത് ഇന്ത്യയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമായല്ല.











