Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് പാർലമെന്റ്

സോൾ: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിലെ 204 അംഗങ്ങൾ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളടക്കം പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു ദക്ഷിണ കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ പ്രസിഡന്റ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. അടുത്ത വർഷത്തെ ബജറ്റിനെച്ചൊല്ലി യൂനിന്റെ പവർ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണു അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്. ഡിസംബർ മൂന്നിനാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ആറു മണിക്കൂറിനകം […]
Read more

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി.എം രാജൻ (68) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിലാണ് അദ്ദേഹം കുഴഞ്ഞു വീണത്. ഉടൻ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.നാല് ദിവസം മുന്നെയും ഒരു ശബരിമല തീർത്ഥാടകൻ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശി ശങ്കർ ടി (52) ആണ് ഡിസംബർ 10-ന് മരിച്ചത്.ഹൃദയാഘാതമായിരുന്നു മരണകാരണം. മലകയറുന്നതിനിടെ അഴുതക്കടവിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; മഴയിൽ കുതിർന്ന് ആദ്യ ദിനമത്സരം നിർത്തിവെച്ചു

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴ കാരണം നിർത്തിവെച്ചു. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് തെരഞ്ഞെടുത്തു. ആറാം ഓവറില്‍ തന്നെ സ്‌റ്റേഡിയത്തില്‍ മഴ തുടങ്ങിയിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വെച്ചു. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. മഴ കാരണം നിർത്തിവച്ച കളി അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 09:50-ന് പുനരാരംഭിക്കും.
Read more

നിലമ്പൂരല്ല, തവനൂരിൽ പി വി അൻവർ ‘കൈ’ കൊടുക്കും

മലപ്പുറം: വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പി വി അൻവർ ഏതൊക്കെ ഡീലുകളിൽ ആകും കോൺഗ്രസിന് കൈ കൊടുക്കുകയെന്നതായിരുന്നു പ്രധാന ചർച്ച. എന്നാൽ അതിലും ഏറെക്കുറെ ചിത്രം വ്യക്തത വരികയാണ്. നിലവിൽ എംഎൽഎയായി തുടരുന്ന നിലമ്പൂർ മണ്ഡലം കോൺഗ്രസിലേക്ക് എത്തുമ്പോഴും വീണ്ടും അൻവറിന് തന്നെ ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. ഏറെക്കുറെ അത് സംബന്ധിച്ച ധാരണ അൻവറിനും ഉണ്ട്. ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് ഏറെക്കാലമായി മണ്ഡലം നോക്കി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. […]
Read more

കേരളത്തോട് അനീതി; പാർലമെൻറിൽ കേരള എംപി മാരുടെ പ്രതിഷേധം

ന്യൂ ഡൽഹി: വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം പിമാർ. രാഷ്ട്രീയം മുൻനിർത്തി കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് -യു ഡി എഫ് എം പിമാർ സംയുക്തമായി പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു. വയനാട് ദുരന്തത്തിന് പ്രത്യേക പാക്കേജ് വേണം.പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ല. കേരളത്തിന് നീതി ഉറപ്പാക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും ദുരന്ത ബാധിതരെ കേന്ദ്രത്തിനു അവഗണിക്കാൻ സാധിക്കില്ല എന്നും […]
Read more

സ്വര്‍ണവില ഒറ്റയടിക്ക് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുറവ്. പവന് 720 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപ. ഗ്രാമിന് 90 രൂപ താഴ്ന്ന് 7140 ആയി. ഇന്നലെ സ്വര്‍ണം പവന് വില 440 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 1160 രൂപയാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു.
Read more

‘എടാ മോനെ’, ‘എന്താ മോനേ’, ആവേശം സംവിധായകന്റെ ചിത്രത്തിൽ മോഹൻലാൽ

ആരാധകരെ ആവേശത്തിലാക്കി അടുത്ത മോഹൻലാൽ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജിതു മാധവനൊപ്പമാണ് മോഹൻലാലിൻറെ പുതിയ പ്രൊജക്റ്റ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലൻ നിർമിക്കും. ബംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 40 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സുഷിൻ ശ്യാം നിർവഹിക്കും. മാർച്ചിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാേയക്കും. മോഹൻലാലിൻറെ തുടരെ തുടരെയുള്ള പരാജയ ചിത്രങ്ങളിൽ ആരാധകർ കടുത്ത നിരാശയിലായിരുന്നു. […]
Read more

പി വി അൻവർ കോൺഗ്രസിലേക്ക്…?; ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് സൂചന

ഏറെ നാളുകൾ നീണ്ടു നിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് സ്വതന്ത്ര എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി ഉടക്കിയ അൻവർ ഇടതു ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഡിഎംകെ എന്ന പേരിൽ പാർട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ട വിധത്തിൽ ഫലം കാണില്ലെന്ന വിലയിരുത്തലിൽ മറ്റു മുന്നണികളെ അൻവർ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അൻവറും ഒപ്പമുള്ളവരും കോൺഗ്രസ് പാർട്ടിയിൽ ചേരും എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ ചുമതലയുള്ള കോൺഗ്രസ് അഖിലേന്ത്യാ […]
Read more

ഐഎഫ്എഫ്കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കൂവല്‍; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഡെലിഗേറ്റ് ആയിരുന്നില്ലെന്നും 2022 ലെ പാസ് ആണ് ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നും മ്യൂസിയം പൊലീസ് പറയുന്നു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം രാജ് എന്ന പേരാണ് ഡെലിഗേറ്റ് പാസിലുള്ളത്.
Read more

നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം

പുഷ്പ 2 പ്രീമിയർ കാണാനെത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. സംഭവത്തിൽ താരത്തിനെ വസതിയിൽ നിന്ന് അറസ്ററ് ചെയ്‌ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ, ബോധപൂർവം ദേഹോപദ്രവം ഏല്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇടക്കാല ജാമ്യം തേടി അല്ലു അർജുൻ ഹൈക്കോടതിയേ സമീപിച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix