Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പടനിലം പാലം നിർമ്മാണം പുരോഗതിയിൽ; ഒന്നാം ഘട്ട കോൺക്രീറ്റിംഗ് ആരംഭിച്ചു

കോഴിക്കോട്: പടനിലം പാലം നിർമ്മാണത്തിലെ നിർണ്ണായക ഘട്ടമായ ഒന്നാം ഘട്ട കോൺക്രീറ്റിംഗ് ആരംഭിച്ചു. നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പാലം പണി ദ്രുതഗതിയിൽ നടക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ പാലത്തിന്റെ പ്രധാന ഭാഗം സജ്ജമാകും. ഇതിന് പിന്നാലെ രണ്ടാം ഘട്ട കോൺക്രീറ്റിംഗ് അടുത്ത ആഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് കരാറുകാരും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. ഏറെ നാളുകളായി ജനം നട്ടംതിരിയുന്ന പടനിലം പഴയ പാലത്തിന് സമാന്തരമായ പുതിയ […]
Read more

കുറ്റ്യേരിയിൽ സി പി എം ക്രിമിനൽ സംഘം താമര പതിച്ച മതിൽ വീണ്ടും തകർത്തു

കണ്ണൂർ: കുറ്റ്യേരിയിൽ സി പി എം ക്രിമിനൽ സംഘം താമര പതിച്ച മതിൽ വീണ്ടും തകർത്തു. രാത്രി ബൈക്കിൽ വന്ന കുറ്റ്യേരിയിലെ ഷൈജുവിൻ്റെ നേതൃതത്തിൽ എത്തിയ ക്രിമിനൽ സംഘമാണ് രാധ കൃഷ്ണൻ്റെ സ്ഥലത്ത് കെട്ടിയ മതിൽ തകർത്തത്. ശബ്ദം കേട്ട് സമീപത്തെ വീട്ടിൽ നിന്ന് പുറത്തെറിങ്ങിയ രാധ കൃഷ്ണൻ്റെയും ഭാര്യക്ക് നേരെയും ക്രിമിനൽ സംഘം കല്ലെടുത്തെറിയുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തതു. സംഭവസ്ഥലം ജില്ല ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, ജില്ല സെൽ കോർഡിനേറ്റർ രമേശൻ ചെങ്ങൂനി, […]
Read more

കൂത്തുപറമ്പിനടുത്ത് ബോംബുകളും നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് കരേറ്റ് പതിമൂന്നാം മൈൽ ചോതാരത്ത് നിന്ന് കാലപ്പഴക്കം ചെന്ന ബോംബുകളും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. 10 കിലോയോളം വെടിമരുന്ന് സൾഫർ, സ്റ്റീൽ ഐസ്ക്രീം കണ്ടെയ്നറുകളും കാലപ്പഴക്കത്താൽ ദ്രവിച്ച 10 സ്റ്റീൽ ബോംബുകളുമാണ് പിടികൂടിയത്. പോലീസും ബോംബ്- ഡോഗ് സ്കോഡുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ കുറ്റിക്കാട്ടിൽ മൺ പൊത്തിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
Read more

ആരോഗ്യ സേവനങ്ങള്‍ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക്

കണ്ണൂർ: തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി സഹകരിച്ച്‌ തദ്ദേശീയ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹ നന്മയ്ക്കായി ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ‘കണ്ണൂരിന് ഒപ്പം ബേബി’ എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ രംഗത്ത് ജനപ്രതിനിധികളുടെ പങ്ക് നിർണായകമാണെന്നും ആശുപത്രികളും തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും ഉദ്ഘാടനം നിർവഹിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനപ്രതിനിധികളിലൂടെ വാർഡ് തലത്തില്‍ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ […]
Read more

യുവജന പണിക്കരപുറായ സെവൻസ് ഫുട്ബോൾ മേളക്ക് തുടക്കം

മലപ്പുറം: യുവജന സ്പോർട്സ് & ആർട്സ് ക്ലബ് പണിക്കര പുറായ നടത്തിവരുന്ന 39 താമത് അഖില കേരളാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം കുറിച്ചു. വാഴക്കാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിലാണ് നടക്കുക. ചടങ്ങിൽ വഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ ഉദ്ഘാടനം നിർവഹികുകയും, ടൂർണമെന്റ് കൺവീനർ നൗഫൽ അധ്യക്ഷ സ്ഥാനം വഹിക്കുകയും, ക്ലബ് സെക്രട്ടറി സത്താർ ബാബു സ്വാഗതം പറയുകയും, ക്ലബ്ബ് പ്രസിഡണ്ട് സുബൈർ പി പി, മുസ്തഫ മാസ്റ്റർ എന്നിവർ ആശംസകൾ പറഞ്ഞു.
Read more

ആർ.എ.ടി.എഫ് ജില്ലാ സമ്മേളനത്തിന് അരീക്കോട് ഉജ്ജ്വല സമാപനം

മലപ്പുറം: സമത്വം, സമന്വയം, സമാധാനം’ എന്ന പ്രമേയത്തിൽ അരീക്കോട് എൻ.വി. അബ്ദുസ്സലാം മൗലവി നഗറിൽ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ജില്ലാ സമ്മേളനം പ്രൗഢമായ സെഷനുകളോടെ സമാപിച്ചു. ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കണമെന്നും ക്ഷാമബത്ത പ്രഖ്യാപനം വൈകിക്കരുതെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മെഡിസെപ്പ് പദ്ധതിയിലെ അസമത്വങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും സമ്മേളനത്തിൽ ശക്തമായി ഉയർന്നു. ​​പി.കെ. അഹ്മ്മദലി മദനി വേദിയിൽ നടന്ന പൊതുസമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ […]
Read more

ഒറ്റപ്പാലം നഗരസഭയിൽ ഭിന്നശേഷിവിഭാഗത്തിൽ പെട്ടവർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്തു

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ ഭിന്നശേഷിവിഭാഗത്തിൽ പെട്ടവർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം കെ ജയസുധ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഒറ്റപ്പാലം നഗരസഭയുടെ ജനകീയ ആസൂത്രണം 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൈഡ് വീലോടുകൂടിയ സ്കൂട്ടർ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് വിതരണം ചെയ്തത്. അർഹരായ രണ്ടുപേർക്ക് നഗരസഭ ചെയർപേഴ്സൺ എം കെ ജയസുധ സ്കൂട്ടറുകൾ നൽകി.വൈസ് ചെയർമാൻ കെ രാജേഷ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്,ടി സബിത, ആറു […]
Read more

സാംബവ മഹാസഭ കൂടപ്പുഴ ശാഖ കുടുംബ സംഗമം

തൃശ്ശൂർ: സാംബവ മഹാസഭ കൂടപ്പുഴ ശാഖ കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിത്സൻ പാണാട്ടു പറമ്പിൽ മുഖ്യാതിഥിയായി. കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ രാധാകൃഷ്ണൻ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മനോജ് കലിക്ക കുന്ന്,ചാലക്കുടി റോട്ടറി ക്ലബ്ബ് വൊക്കേഷനൽ എക്സലന്റ് അവാർഡ് നേടിയ ശാന്ത ജയൻ എന്നിവരെ ആദരിച്ചു. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം പീ.കെ.ശങ്കർദാസ് ചാലക്കുടി […]
Read more

45 വർഷങ്ങൾക്കുശേഷം പഴയ മാതൃവിദ്യാലയത്തിലേക്ക് അവരെത്തി ഒത്തുചേർന്നു

കോട്ടയം: പഴയ ഓർമകളുമായി നാല്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം  മാതൃവിദ്യാലയത്തിലേക്ക് ഉഴവൂർ സെയ്ന്റ് സ്റ്റീഫൻസ് കോളേജിലെ 1978-80 പ്രീഡിഗ്രി ബാച്ച്. ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർഥികളാണ് പഴയ സൗഹൃദങ്ങൾ തേച്ചു മിനുക്കി, വിശേഷങ്ങൾ പങ്കുവെച്ച് പഴയ പ്രീഡിഗ്രിക്കാരായി മാറിയത്. പ്രീഡിഗ്രി ഒന്നാംവർഷം പഠിച്ച അതേ ക്ലാസ് മുറിതന്നെ പുനഃസമാഗമത്തിന്റെ വേദിയാക്കി. അധ്യാപകർക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കുശലം പങ്കുവെച്ചു പിരിഞ്ഞു. അന്ന് ക്ലാസിലുണ്ടായിരുന്ന തൊണ്ണുറ്റിരണ്ടു പേരിൽ അഞ്ചുപേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇരുപതുപേർ മറുനാട്ടിലും വിദേശത്തുമായി താമസിക്കുകയാണ്. ബാക്കിയുള്ളവരിൽ മുപ്പതുപേർ നേരിട്ട് പങ്കെടുത്തു. […]
Read more

മുവാറ്റുപുഴയാറിന്റെ തീരപ്രദേശമായ ചുങ്കം ഭാഗത്ത് കണ്ടൽച്ചെടികൾ നട്ട് വിദ്യാർത്ഥികൾ

കോട്ടയം : തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിന്റെ തീരത്ത് കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ. മറവൻതുരുത്ത് ഗവ. യുപി സ്കൂളിലെ വിദ്യാർഥികളാണ് മുവാറ്റുപുഴയാറിന്റെ തീരപ്രദേശമായ ചുങ്കം ഭാഗത്ത് കണ്ടൽച്ചെടികൾ നട്ടത്. പഞ്ചായത്തംഗം ബിന്ദു സുനിൽ ഉദ്ഘാടനംചെയ്തു. കണ്ടൽച്ചെടികളുടെ പ്രാധാന്യം നേരിട്ടു മനസ്സിലാക്കാൻ സീഡ് ക്ലബ് അംഗങ്ങൾ ഒക്ടോബറിൽ കണ്ടൽവനങ്ങളിലേക്ക് പഠനയാത്ര നടത്തിയിരുന്നു. സീഡ് കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടത്തിയ പഠനയാത്രയുടെ തുടർച്ചയായാണ് പുഴത്തീരത്ത് കുട്ടികൾ കണ്ടൽച്ചെടികൾ നട്ടത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് അഡ്വ. പി.ആർ. പ്രമോദ്, വൈസ് പ്രസിഡന്റ് വി.പി. ജയകുമാർ, പ്രഥമാധ്യാപകൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix