തൃശ്ശൂർ: സാംബവ മഹാസഭ കൂടപ്പുഴ ശാഖ കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിത്സൻ പാണാട്ടു പറമ്പിൽ മുഖ്യാതിഥിയായി. കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ രാധാകൃഷ്ണൻ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മനോജ് കലിക്ക കുന്ന്,ചാലക്കുടി റോട്ടറി ക്ലബ്ബ് വൊക്കേഷനൽ എക്സലന്റ് അവാർഡ് നേടിയ ശാന്ത ജയൻ എന്നിവരെ ആദരിച്ചു. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം പീ.കെ.ശങ്കർദാസ് ചാലക്കുടി യൂണിയൻ സെക്രട്ടറി വി.എം.സുബ്രൻ, കലാഭവൻ ജയൻ,കെ.വി. അജി,പി.കെ.സാജൻ രാജേഷ് തറപറമ്പിൽ , പി.കെ.സതീശൻ, തുടങ്ങിയവർ സംസാരിച്ചു.




