Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പരിസ്ഥിതി സൗഹൃദ ഊർജ്ജോത്പാദനത്തിൽ മാതൃകയായി പാലാ അൽഫോൻസാ കോളേജ്

കോട്ടയം: പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മാതൃകയാവുകയാണ് പാലാ അൽഫോൻസാ കോളേജ്. ‘ഗ്രീൻ ക്യാമ്പസ്’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന്റെ ഭാഗമായി കോളേജിൽ 50 കിലോവാട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ് സോളാർ പാനൽ പദ്ധതി സ്ഥാപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ സംയുക്ത ധനസഹായ പദ്ധതിയായ റൂസ (RUSA 2.0) ഫണ്ട് ഉപയോഗിച്ചാണ് ഈ സോളാർ പാനലുകൾ സജ്ജമാക്കിയത്. സെഗ്മെറ്റ് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഈ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ കോളേജിന്റെ പാരമ്പര്യ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ […]
Read more

ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ; തച്ചണ്ണ ജി.എൽ.പി.എസിന് കിരീടം

മലപ്പുറം: മൂർക്കനാട് ഗവൺമെൻറ് യു.പി. സ്കൂൾ ടർഫിൽ വെച്ച് നടന്ന ഇന്റർ എൽ.പി. സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ തച്ചണ്ണ ജി.എൽ.പി. സ്കൂൾ ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ജി.യു.പി.എസ്. മൈത്രയെ പരാജയപ്പെടുത്തിയാണ് തച്ചണ്ണ വിജയകിരീടം ചൂടിയത്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ എട്ടോളം എൽ.പി. സ്കൂളുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സ്കൂൾ ഗെയിംസ് നാഷണൽ അത്‌ലറ്റിക് കേരള ജൂനിയർ ടീം മാനേജർ പ്രിവീൺ സി.കെ. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വി. ഷഹീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി. അംഗങ്ങളായ എം. റിഷാദ്, […]
Read more

സ്വകാര്യബസിലെ വീഡിയോ പ്രചാരണം മൂലം യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിയുടെ മൊഴിയെടുക്കും

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസിലെ ജീവനക്കാരുടെയും മൊഴിയെടുക്കും. ലൈംഗികാതിക്രമം നേരിട്ടെന്ന് അവകാശപ്പെട്ടെങ്കിലും പോലിസില്‍ പരാതി നല്‍കാതെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതും അന്വേഷിക്കും. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ […]
Read more

പാലിയേറ്റീവ് കെയർ സൊസൈറ്റി സാന്ത്വന പരിചരണ സന്ദേശ പ്രചരണ ജാഥ സംഘടിപ്പിച്ചു

പാലക്കാട്: പാലിയേറ്റീവ് കെയർ സൊസൈറ്റി പാടൂർ–കാവശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാന്ത്വന പരിചരണ സന്ദേശ പ്രചരണ ജാഥയുടെ ഭാഗമായി കാവശ്ശേരി പത്തനാപുരത്ത് പൊതുയോഗം സംഘടിപ്പിച്ചു. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, ഹിദുമ സൗഹൃദ കൂട്ടായ്മ, ന്യൂ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പൊതുയോഗത്തിന്റെ നടത്തിപ്പ്. പാലിയേറ്റീവ് പരിചരണത്തിന്റെ സാമൂഹിക പ്രസക്തിയും രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദേശ പ്രചരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചത്. പൊതുയോഗത്തിൽ പാലിയേറ്റീവ് കെയർ […]
Read more

ഓൺലൈൻ വ്യാപാരമേഖലയെ നിയന്ത്രിക്കണം; എച്ച്.വി.എ.സി.ആർ സംസ്ഥാന സമ്മേളനം സമാപിച്ചു

പാലക്കാട്: ഓൺലൈൻ വ്യാപാരമേഖലയെ നിയന്ത്രിക്കണമെന്നും കോർപ്പറേറ്റ് കമ്പനികളുടെ അതിപ്രസരത്തിൽ നിന്ന് തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. പാലക്കാട് സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. കമ്പനികൾ ഗുണഭോക്താക്കൾക്ക് തെറ്റായ ആനുകൂല്യങ്ങൾ നൽകിയുള്ള ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനുവരി 16, 17 തീയതികളിലായി നടന്ന സമ്മേളനത്തിന് മുന്നോടിയായി രാവിലെ […]
Read more

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വടക്കഞ്ചേരിയിൽ വ്യാപക കുന്നിടിക്കൽ

പാലക്കാട്: വടക്കഞ്ചേരിവില്ലേജ് അധികൃതരുടെ വിലക്ക് ലംഘിച്ച് വടക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകളിൽ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമാകുന്നു. 2024-ൽ വില്ലേജ് അധികൃതർ പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നൽകിയ കാളാംകുളം മുണ്ടറോട്ടുകുളമ്പിലാണ് ഇപ്പോൾ വീണ്ടും അനധികൃതമായി കുന്നിടിച്ച് സ്ഥലം നികത്തുന്നത് നടക്കുന്നത്. പ്രധാനമായും അവധി ദിവസങ്ങൾ നോക്കിയാണ് കുന്നിടിക്കൽ നടക്കുന്നത്. ഇവിടെയുള്ള പഴയ വെള്ളച്ചാലുകളും നികത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് മഴക്കാലത്ത് മണ്ണും കല്ലും കുത്തിയൊഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാനും വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാകും. സംഭവത്തിൽ പ്രദേശവാസികൾ പോലീസ്, […]
Read more

കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് പരിക്ക്

പാലക്കാട്: വടക്കഞ്ചേരികാട്ടുപന്നി ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ഇരുചക്ര വാഹനം മറിഞ്ഞ് ഗൃഹനാഥന് പരിക്കേറ്റു. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഓടെ പട്ടയംപാടം ഭാഗത്തായിരുന്നു അപകടം. മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പട്ടയംപാടത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും 20 അടിയോളം ദൂരത്തിൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ബൈക്ക് തെറിച്ചുപോയത്. അപകടത്തിൽ റെജിയുടെ കാലുകൾക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ […]
Read more

മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കോഴിക്കോട്: മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്‌ലാജാണ് അറസ്റ്റിലായത്. വയനാട്ടില്‍ വെച്ചാണ് മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അംഗൻവാടിയിലെത്തിയ കുട്ടി വയറുവേദനയുണ്ടെന്ന് ജീവനക്കാരിയോട് പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. ആയ കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ അംഗൻവാടി അധികൃതർ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് ഇൻസ്‌പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള […]
Read more

മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവനം; ബാലുശ്ശേരി കോട്ടനട ടൂറിസം പദ്ധതിക്ക് ഭരണാനുമതി

കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ജലസ്രോതസ്സായ മഞ്ഞപ്പുഴ-രാമൻപുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കോട്ടനട ടൂറിസം പദ്ധതിക്ക് രണ്ടുകോടി രൂപയുടെ ഭരണാനുമതിയായി. കോട്ടനട പുഴയും പുഴയോരവും ആധുനിക രീതിയിൽ നവീകരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനായാണ് കോട്ടനട ടൂറിസം പദ്ധതിയൊരുങ്ങുന്നത്. ചരിത്ര പ്രസിദ്ധമായ ബാലുശ്ശേരി കോട്ട ക്ഷേത്രവും ഉൾപ്പെടുത്തിയാണ് പദ്ധതി. മഞ്ഞപ്പുഴ-രാമൻ പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണം, കൃഷി, മത്സ്യകൃഷി, പുഴയോര ടൂറിസം, പുഴയോര നടപ്പാതകൾ, വ്യായാമ കേന്ദ്രങ്ങൾ എന്നിവയെല്ലാം നടപ്പാക്കും. കോട്ടനടയിലെ വി.സി.ബി റിപ്പയർ ചെയ്യാനും പദ്ധതിയുണ്ട്. കെ.എം. […]
Read more

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ തടയാൻ വല

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായ ഒമ്പതാം വളവിന് മുകളിൽ വല വിരിച്ച് മണ്ണിടിച്ചിൽ ഭീഷണി ത‌ടയും. ഒമ്പതാം വളവിന് മുകളിലുള്ള നവീകരണ പ്രവൃത്തിയുടെ ഭാഗമായി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് കഴിഞ്ഞ ദിവസം വിളിച്ച ഓൺലെെൻ യോഗത്തിലാണ് തീരുമാനം. വയനാട് തുരങ്കപ്പാത നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ് കോൺ കമ്പനിയെയാണ് വല കെട്ടി സുരക്ഷ ഉറപ്പാക്കാനുള്ള പ്രവൃത്തി ഏൽപ്പിച്ചിരിക്കുന്നത്. ചുരത്തിലെ നവീകരണ പ്രവൃത്തി കഴിയുന്നതുവരെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി. വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതു പതിവാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix